ഇത് നമ്മുടെ സ്വിഫ്റ്റ് തന്നെയാണോ ; സ്വിഫ്റ്റിന്റെ കിടിലൻ പ്രകടനം കാണാം.

മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച വാഹനങ്ങളിൽ ആദ്യ നിരയിൽ ഉള്ള വാഹനമാണ് സ്വിഫ്റ്റ്. സുസുക്കി ലോകത്താകമാനം വലിയ തോതിൽ വിപണി കണ്ടെത്തിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച് ബാക്ക് കാർ. 2005 ൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച ഈ വാഹനം അന്നുമുതൽ എന്ന് വരെ ആളുകൾക്ക്കിടയിൽ ജനപ്രിയ വാഹനമായി തുടരുകയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് സ്വിഫ്റ്റിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ്.

വളരെ ദുഷ്‌കടം പിടിച്ച വഴിയിലൂടെ അതിവേഗത്തിൽ ഓടിച്ചു കൊണ്ടുപോകുന്ന കാറിനെ ആണ് ഈ വിഡിയോയിൽ കാണുന്നത്. ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ള ആക്ഷൻ രംഗങ്ങളെ അനുസ്മരിച്ചു കൊണ്ട്. ഇടുങ്ങിയ കെട്ടിടത്തിനുള്ളിൽ കൂടെ വാഹനത്തെ അതിവേഗത്തിൽ ഓടിച്ചു ഡ്രിഫ്റ്റ് ചെയ്യുന്നതും കാണാം. ഇതു നമ്മുടെ സ്വിഫ്റ്റ് തന്നെയാണോ എന്ന് ഇതു കാണുന്ന ആർക്കും ഒരു നിമിഷം സംശയം തോന്നിപ്പോകും.

ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രീതി ആർജിച്ച ഒരു വാഹനമാണ് മാരുതിയുടെ സ്വിഫ്റ്റ് എന്ന ഹാച്ച്ബാക് മോഡൽ. പതിനഞ്ചു വർഷമായി നിരത്തുകളിൽ നിറസാന്നിധ്യമായിരുന്ന സ്വിഫ്റ്റ് പലതവണ ഫേസ് ലിഫ്റ്റിനു വിധേയമായിട്ടുണ്ട്. കഴിഞ്ഞ വര്ഷമായിരിന്നു മാരുതി അവരുടെ മൂന്നാം തലമുറയിലുള്ള സ്വിഫ്റ്റിനെ വിപണിയിൽ എത്തിച്ചത്. വലിയ സ്വീകാര്യതയായിരിന്നു ഫേസ് ലിഫ്റ് ചെയ്‌തു വന്ന ഈ വാഹനത്തിനു വിപണിയിൽ കിട്ടിയത്.

വിഡിയോയിൽ കാണുന്ന വാഹനവും പുതിയ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വാഹനമാണ്. 5 സീറ്റ് കപ്പാസിറ്റിയിൽ എത്തുന്ന വാഹനത്തിനു 855 kg ആണ് കെർബ് വെയ്റ്റ്. 163 mm ഗ്രൗണ്ട് ക്ലിയറൻസ് ആണ് പുതിയ സ്വിഫ്റ്റിന് കമ്പനി നൽകിയിരിക്കുന്നത്. പെട്രോൾ ഡീസൽ പതിപ്പുകളിൽ മുൻപ് ഈ വാഹനം ലഭ്യമായിരുന്നു എന്നാൽ ഇപ്പോൾ സ്വിഫ്റ്റിന്റെ പെട്രോൾ എൻജിൻ വാഹനം മാത്രമാണ് മാരുതി സുസുക്കി വിപണിയിൽ എത്തിക്കുന്നത്. മാരുതി ആരാധകരെ അത്ഭുതപ്പെടുത്തുന്ന സ്വിഫ്റ്റിന്റെ കിടിലൻ പ്രകടന വിഡിയോ കാണാം.

വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply