11.99 ലക്ഷം രൂപ. അതിശയിയ്ക്കും ഡിസൈനും പെർഫോമെൻസും; പുതിയ XUV 700

രാജ്യത്തു SUV വാഹനങ്ങൾ നിരത്തുകളിലെത്തിക്കുന്നതിൽ മുൻപന്തിയിലുള്ള വാഹന നിർമാതാക്കൾ ആണ് മഹിന്ദ്ര. തദ്ദേശീയമായി നിർമിക്കുന്ന ഈ വാഹനങ്ങൾക്ക് ലോക വിപണിയിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. മഹീന്ദ്രയുടെ വിജയ വാഹനമായ XUV 500 നു ശേഷം വിപണിയിൽ എത്തിച്ചിരിക്കുന്ന പുതിയ വാഹനമാണ് XUV 700. മികച്ച പെർഫോമെൻസും ആകർഷകമായ ഫീച്ചറുകൾക്കുമൊപ്പം ശക്തമായ സുരക്ഷയും വാഹനം വാഗ്‌ദാനം ചെയ്യുന്നു. XUV 500 ൽ നൽകിയിട്ടുള്ള പ്ലാറ്റഫോമിൽ ആണ് പുതിയ XUV 700 മഹിന്ദ്ര അവതരിപിച്ചിട്ടുള്ളത്.

എന്നാൽ ഡിസൈനിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മഹീന്ദ്രയുടെ തനതായ ശൈലിയിലുള്ള ഗ്രില്ലിൽനിന്നും വ്യത്യസ്തമായാണ് XUV 700 നു നൽകിയിട്ടുള്ളത്. ഇതിൽ മഹീന്ദ്രയുടെ പുതിയ ലോഗോയും പതിപ്പിച്ചിരുന്നു. ബൂമറാംഗിനോട് സാമ്യമുള്ള ഹെഡ്‍ലൈറ്റുകൾ മുന്നിലെ കാഴ്ച്ചയിൽ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. കാഴ്ച്ചയിൽ വാഹനത്തിന്റെ എല്ലാ ഘടകങ്ങളിലും സ്‌പോർട്ടി ലുക്ക് കൊണ്ടുവരാൻ നിർമാതാക്കൾ പ്രേത്യകം ശ്രെധ നൽകിയിട്ടുണ്ട്.

ഡിസൈനിങ്ങിൽ കാണിച്ച മികവ് പെര്ഫോമെൻസിലും കുറവ് വരുത്തിയിട്ടില്ല. പെട്രോൾ ഡീസൽ എൻജിൻ വകഭേദങ്ങളിൽ വാഹനം ലഭ്യമാണ് 2.0 ലിറ്റർ ടർബോ ചാർജ് പെട്രോൾ എൻജിൽ 197.2 bhp കരുത്തും 380 Nm ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുണ്ട്. പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5 സെക്കന്റ് മാത്രമാണ് വാഹനത്തിനു വേണ്ടത്. 2.2 ലിറ്റർ ഡീസൽ എൻജിനിൽ 184.4 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കാൻ കഴിയും. മാനുവൽ ഓട്ടോമാറ്റിക് വകഭേദങ്ങളിലും വാഹനം ലഭ്യമാണ്.

11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഇത് XUV 700 വിപണിയിൽ മത്സരിക്കുന്ന മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ആകര്ഷകമായ വിലയുമാണ് എന്ന് പറയേണ്ടി വരും. ഈ മാസം 14 നു ലോഞ്ച് ചെയ്ത വാഹനത്തിനു ഇതിനോടകം തന്നെ ആവശ്യക്കാരുടെ തിരക്ക് വർധിച്ചു വരുകയാണ്.

Leave a Reply