4.5 ലക്ഷം രൂപ, 200 കി.മീ റേ‍ഞ്ച്; തരംഗമാകാൻ ‘വെറൈറ്റി’ ഇലക്ട്രിക് വാഹനം; സ്‌ട്രോം R3

ഇന്ത്യയിൽ ഇലക്ട്രിക് വാഹങ്ങൾക്കിടയിൽ തരംഗമാകാൻ പുതിയ ഒരു വാഹനം കൂടെ എത്തുകയാണ്. സ്‌ട്രോം മോട്ടേഴ്സ് എന്ന കമ്പനിയാണ് സ്‌ട്രോം R3 എന്ന ഒരു ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാവുന്ന കുഞ്ഞൻ 3 വീലർ കാറിനെയാണ് ഇവർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ട്രൈക് എന്ന സെഗ്മെന്റിൽ വരുന്ന ഈ വാഹനം ഇന്ത്യയിൽ ആദ്യമായി ആണ് അവതരിപിച്ചിട്ടുള്ളത്.

4.5 ലക്ഷം രൂപയാണ് ഈ കുഞ്ഞൻ വാഹനത്തിന്റെ വില. സിറ്റി യൂസിനു അനുയോജ്യമായ വാഹനം തിരക്കേറിയ റോഡുകളിലൂടെ അനായാസം ഓടിക്കുവാനും വളരെ ചെറിയ സ്ഥലത്തു പാർക്ക് ചെയ്യുവാനും കഴിയുന്നതാണ്. രണ്ടു ഡോറുകൾ ഉള്ള വാഹനത്തിൽ രണ്ടുപേർക്കാണ് സഞ്ചരിക്കുവാനാകുന്നത്. മുന്നിലും പിന്നിലും ലഗേജുകൾ സൂക്ഷിക്കാവുന്ന ബൂട്ട് സ്‌പൈസ് വാഹനത്തിൽ നൽകിയിട്ടുണ്ട്. 80 കിലോമീറ്റർ വേഗമാണ് കാറിനു കമ്പനി അവകശപ്പെടുന്ന പരമാവധി വേഗത.


മുൻവശത്തെ 2 വീലുകളും പിന്നിൽ 1 വീലുമുള്ള കാറിൽ 13 ഇഞ്ച് അലോയ് വീലുകളാണ് നല്കിയിട്ടുള്ളത്. 4G കണക്റ്റിവിറ്റി അടക്കമുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വാഹനത്തിൽ ഉൾപ്പെടുന്നു. 15 കിലോവാട്ടിന്റെ ശേഷിയുള്ള മോട്ടറിൽ നിന്നും 20 എച്ച്പി പവറും 90 എൻഎം ടോര്‍ക്കുമാണ് വാഹനത്തിലുള്ളത്.


മൂന്ന് മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്ന വാഹനം സിംഗിൾ ചാർജിൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാവുന്നതാണ്. മൂന്നുവർഷം 1 ലക്ഷം കിലോമീറ്റർ വാറണ്ടി വാഹനത്തിനു കമ്പനി നൽകുന്നുണ്ട്. തുടക്കത്തിൽ ഡൽഹി, മുംബൈ നഗരങ്ങളിൽ വിപണിയിൽ എത്തിച്ച വാഹനത്തിനെ അടുത്ത ഘട്ടത്തിൽ കൂടുതൽ നഗരങ്ങളിലേക്കും വിൽപന വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.


Leave a Reply