345 കിലോമീറ്റർ മൈലേജ്; ടിഗോർ EV യുടെ മൈലേജ് വ്യക്തമാക്കി സ്പൈ ചിത്രങ്ങൾ.

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വാഹനമാണ് ടാറ്റ ഈ മാസം 31 നു അവതരിപ്പിക്കുവാൻ പോകുന്ന ടിഗോർ EV. ഇതൊനൊടകം തന്നെ ഡീലര്ഷിപ്പുകളിൽ എത്തിയിരിക്കുന്ന വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. എത്താൻ പോകുന്നത് ഇലക്ട്രിക് കാർ ആയതിനാൽ തന്നെ വാഹനത്തിന്റെ മൈലേജ് ആണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് കാറായ നെക്‌സോണിൽ ഉപയോഗിച്ചിരിക്കുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യയാണ് ടിഗോർ ഇ വി ക്കും ഉണ്ടാവുക എന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

സിപ്‌ട്രോൺ സാങ്കേതികവിദ്യയിൽ എത്തുന്ന വാഹനങ്ങൾക്ക് 250 കിലോമീറ്ററിനും മുകളിൽ ദൂരപരിധി ഉണ്ടാകുമെന്നും കമ്പനി ആദ്യം തന്നെ പറഞ്ഞിട്ടുള്ളതാണ്. എത്താനിരിക്കുന്ന വാഹനത്തിന്റെ വിശദംശങ്ങൾ മിക്കതും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതുതായി എത്തുന്ന ടിഗോർ EV യ്ക്ക് ലഭിക്കുന്ന ദൂരപരിധി എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിന് 300 കിലോമീറ്ററിനും മുകളിൽ മൈലേജ് ലഭിക്കും എന്നാണ് അറിയുന്നത്. പുറത്തുവന്നിരിക്കുന്ന ചിത്രത്തിൽ ഒരു ടിഗോർ EV യുടെ ക്ലസ്റ്റർ മീറ്റർ ആണ് കാണുന്നത്.

59 ശതമാനം ബാറ്ററി ചാർജ് ബാക്കി നിൽക്കുന്ന വാഹനം ഇനി 204 കിലോമീറ്റർ കൂടെ സഞ്ചരിക്കും എന്നാണ് അതിൽ കാണിച്ചിരിക്കുന്നത്. അതായത് ഈ കണക്കിൽ ടിഗോർ EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് സാരം. ഇങ്ങനെയെങ്കിൽ നിലവിലെ ഇലക്ട്രിക് വാഹനമായ നെക്‌സോണിനു ലഭിക്കുന്നതിനെക്കണ് റെയ്ഞ്ച് ടിഗോറിനു ലഭിക്കും. 312 കിലോമീറ്റർ നെക്‌സോൺ EV ക്ക് ലഭിക്കുന്ന മൈലേജ്. ടാറ്റായുടെ ഏറ്റവും വിലകുറഞ്ഞ EV കാർ ആയതിനാൽ തന്നെ കൂടുതൽ ആളുകളിലേക്ക് വാഹനം എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നെക്‌സോൺ EV ക്ക് ലഭിച്ച ജനപിന്തുണ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ടാറ്റാമോട്ടോർസ്‌ ടിഗോർ EV യെയും വിപണിയിൽ എത്തിക്കുന്നത്. 26 കിലോവാട്ട് ശേഷിയുള്ള ലിറ്റിയും അയോൺ ബാറാറ്റിയാണ് ഈ വാഹനത്തിനുണ്ടാകുക. ഈ ബാറ്ററിയിൽ നിന്നും പ്രവർത്തിക്കുന്ന മോട്ടോറിന് 74 bhp കരുത്തു ഉത്പാദിപ്പിക്കുവാൻ കഴിയുന്നു. ഈ വാഹനം 5.7 സെക്കന്റ് കൊണ്ട് 60 കിലോമീറ്റർ വേഗം കൈവരിക്കുവാൻ ആകും എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. നെക്‌സോൺ EV യുടേതിന് സമാനമായി 8 വര്ഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ ബാറ്ററിക്ക് വാറന്റിയും കമ്പനി നൽകുന്നു.

Leave a Reply