തുടക്കകാർക്കും ഏതു വലിയ വാഹനവും ഓടിക്കുന്നതിനുള്ള സിംപിൾ ട്രിക്ക്.

ഇന്ന് നിരത്തുകളിൽ പല തരത്തിലുള്ള വാഹനങ്ങൾ ആണ് നിലവിലുള്ളത്. SUV, MPV, സെഡാൻ, ഹാച്ച്ബാക് തുടങ്ങിയ ശ്രേണികളിൽ ഇന്ന് വാഹനങ്ങളെ നിർമാതാക്കൾ വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാൽ നമ്മളിൽ പലരും വാഹനം പഠിക്കുവാനായി ഉപയോഗിക്കുന്നത് സാധാരണ ചെറിയ ഹാച്ച്ബാക്ക് വാഹനങ്ങൾ ആയ മാരുതി 800, ആൾട്ടോ തുടങ്ങിയ വാഹനങ്ങൾ ആണ്. നമ്മുടെ നാട്ടിൽ അതികം ഡ്രൈവിംഗ് സ്‌കൂളുകളിൽ ഉപയോഗിക്കുന്നതും ഈ വാഹനങ്ങൾ തന്നെയാണ്.

ഇങ്ങനെ ചെറിയ വാഹനങ്ങളിൽ ഡ്രൈവിംഗ് പഠിച്ച ശേഷം വലിയ കാറുകൾ ആയ എംവിപി, SUV ശ്രേണിയിൽ വരുന്ന ഇന്നോവ, എർട്ടിഗ, സ്കോർപിയോ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നതിനു തുടക്കത്തിൽ വലിയ തരത്തിലുള്ള പേടി പലർക്കും ഉണ്ടാകാറുണ്ട്. നിലവിൽ ഓടിച്ചു പഠിച്ച വാഹനത്തിന്റെ വലുപ്പത്തിൽ നിന്നും വ്യത്യസ്തമായി വലുപ്പം കൂടിയ വാഹനം ഓടിക്കുമ്പോൾ വാഹനത്തിന്റെ വലുപ്പം നിർണയിക്കുന്നത് പ്രയാസമാകും.

ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത് വാഹനത്തിന്റെ മുൻവശം മനസ്സിലാക്കുന്നതിനാണ്. കാരണം ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങളിൽ അധികവും ഉള്ളിൽ ഇരുന്നാൽ ബോണറ്റ് കാണാൻ സാധിക്കാത്തവയാണ്. ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വാഹനത്തിന്റെ മുൻഭാഗത്തെ ഇടതു വശം മനസ്സിലാകുന്നതിനായി കാറിന്റെ ഡാഷ്ബോർഡിന്റെ കൃത്യം നടുവിലായി വിൻഡ് ഷീൽഡിനോട് ചേർന്ന് എന്തെങ്കിലും അടയാളം വെക്കുക.

ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ഡാഷ്ബോർഡിന്റെ കൃത്യം നടുവിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന ദിശയിൽ ആയിരിക്കും നിങ്ങളുടെ വാഹനത്തിന്റെ മുൻവശത്തെ ഇടതു ഭാഗം ഉണ്ടാവുക. ചെറിയ റോഡിലൂടെ ഓടിക്കേണ്ടി വരുമ്പോഴോ റോഡിന്റെ ഇടതു വശത്തു എന്തെകിലും വസ്തുവിലെ ഒഴിച്ച് കൊണ്ട് വാഹനം കൊണ്ട് പോകേണ്ടി വരുമ്പോഴോ ഇത്തരത്തിൽ വാഹനത്തിന്റെ മുൻഭാഗംഎളുപ്പത്തിൽ മനസിലാക്കാം. വിശദമായി മനസ്സിലാക്കാൻ ചുവടെയുള്ള വീഡിയോ കാണാം.

ഈ പോസ്റ്റ് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക്‌ പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply