ഷവോമി ഇലക്ട്രിക്ക് കാറുമായി എത്തുന്നു. നിർമിക്കുന്നത് ഗ്രേറ്റ് വാൾ മോട്ടേഴ്‌സുമായി സഹകരിച്ചു.

ഇലക്ട്രോണിക് രംഗത്തെ ഭീമന്മാരായ ആപ്പിളും, സോണിയും വാഹന നിർമ്മാണരംഗത്തേക്ക് കടന്നു വരുന്നു എന്ന വാർത്ത നാം ഇതിനു മുൻ കേട്ടതാണ്. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായി വളരെ ചുരുങ്ങിയ കാലം കൊണ്ട് മാറിയ ഷവോമി ഇലക്‌ട്രിക് വാഹനനിർമാണ രംഗത്തേക്ക് പ്രവേശിക്കുകയാണ്. കമ്പനിയിൽ നിന്നും ഇതിനു മുൻപ് ചെറു ഇലക്ട്രിക്ക് ഇരുചക്ര മോഡലുകൾ അവതരിപ്പിച്ചിരുന്നു.

ചൈനയിലെ പ്രമുഖ വാഹനനിര്മാതാക്കൾ ആയ ഗ്രേറ്റ് വാള്‍ മോട്ടോർസുമതി ചേർന്നാണ് ഷവോമി അവരുടെ ഇലക്ട്രിക്ക് കാറുകളെ അവതരിപ്പിക്കുക. ഇന്ത്യയിലടക്കം ലോകമെമ്പാടും ബാഡ്ജെറ്റ്ഡ് സ്മാർട്ട് ഫോണുകൾ ഇറക്കി സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാമനാകാൻ കഴിഞ്ഞ ഷവോമി ഇലക്ട്രോണിക് വാഹന നിർമാണ രംഗത്തേക്ക് കടന്നു വരുന്നത് ഏറെ മാറ്റങ്ങൾ ഇലക്ട്രോണിക് വാഹന വിപണിയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


ഇരു കമ്പനികളും തമ്മിൽ ഉടൻ തന്നെ കരാർ ഒപ്പുവെക്കും എന്നാണ് റോപ്പാർട്ടുകൾ. ഗ്രേറ്റ് വാള്‍ മോട്ടോർ ആദ്യമായി ആണ് മറ്റൊരു കമ്പനിയുമായി സഹകരിച്ചു ഒരു വാഹനം ഇറക്കുന്നത് എന്നതും ശ്രേദ്ധേയമാണ്. സ്മാർട്ട് ഫോണുകളുമായി വിപണിയിൽ എത്തിയ ഷവോമി ഈ രംഗത്ത് മാത്രം ഒതുങ്ങി നിൽക്കാതെ വിവിധ പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുന്നത്തിൽ ഇതിനു മുൻപും ശ്രേദ്ധചെലുത്തിട്ടുണ്ട്.


ഇലക്ട്രോണിന് ഗാഡ്‌ജെറ്റുകൾ മുതൽ TV, എയർ പ്യൂരിഫെയർ തുടങ്ങി ഒട്ടനവധി പ്രൊഡക്ടുകൾ ഷവോമി പുറത്തിറക്കിയിട്ടുണ്ട്. 2023 ഓടെ വാഹനത്തിന്റെ വിപണിയിൽ എത്തിക്കുവാനാണ് ഷവോമി പദ്ധതിയിടുന്നത്. ഇതോടെ നിലവിൽ ഉള്ള ഇലക്ട്രിക്ക് വാഹന വിപണിയിലെ മത്സരം മുറുകും എന്നത് സംശയമില്ലാത്ത കാര്യമാണ്.

Leave a Reply