ഇത് വെറും സ്‌കോർപ്പിയോ അല്ല തീപ്പൊരി സ്‌കോപ്പിയോ!. തീപ്പെട്ടി കൂടിൽ നിർമിച്ച സ്‌കോർപ്പിയോ.

മുബൈലുകൾക്കും കംപ്യൂട്ടറുകൾക്കുമൊന്നും സ്ഥാനമില്ലായിരുന്ന നമ്മുടെയൊക്കെ കുട്ടികാലങ്ങളിൽ കളിച്ചു നടന്ന കളിപ്പാട്ടങ്ങൾ കാണുന്നത് നമ്മളിൽ പലർക്കും നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ഒന്നാണ്. ഇന്ന് രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് വിലപിടിയുള്ള കളിപ്പാട്ടങ്ങൾ വാങ്ങി നൽകുമെങ്കിൽ നമ്മുടെ പലരുടെയും കുട്ടിക്കാലത്തെ അവസ്ഥ അതല്ലായിരിക്കും. അന്ന് പഴയ ഹവായി ചെരുപ്പും കാലിയായ തീപ്പെട്ടി കൂടുമെല്ലാം കളിപ്പാട്ടങ്ങളായി മോഡിഫിക്കേഷൻ വരുത്തുമായിരുന്നു.

ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. പണ്ട് നാം കളിച്ചു കടന്നിരുന്നു തപ്പെട്ടി കൂടിൽ നിർമിക്കുന്ന കാറും ലോറിയുമൊക്കെ പോലെ തീപ്പെട്ടി കൂടു കൊണ്ട് ഒരു സ്‌കോർപ്പിയോ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നാം പണ്ട് ഉണ്ടാക്കിയ തട്ടിക്കൂട്ട് കളിപ്പാട്ടമല്ല ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. വളരെ മനോഹരമായി കാഴ്ചയിൽ ഒരു യഥാർത്ഥ സ്‌കോർപിയോയുടെ മാതൃകയിൽ തന്നെയാണ് ഈ കുഞ്ഞൻ കാറിനെ തീപ്പെട്ടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്നത്.

ഇതിന്റെ നിർമാണത്തിനായി അകെ വേണ്ടിവന്നത് അൽപ്പം പശയും രണ്ടു തീപ്പെട്ടി കൂടും കുറച്ചു പേപ്പറും മാത്രമാണ്. തീപ്പെട്ടി കൂടിൽ പേപ്പറുകൾ കൊണ്ട് ഒട്ടിച്ചു കാറിന്റെ രൂപമാക്കി മാറ്റുകയാണ് ചെയ്‌തിരിക്കുന്നത്‌. അതിനു മുകളിൽ കളറുകൾ ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി ആർക്കും ഇതു വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളു. വളരെ കൗതുകവും രസകരവുമായ നിർമാണ വീഡിയോ കാണാം.

Leave a Reply