അമ്പരപ്പിക്കും ഡിസൈനിൽ റോയൽ ഇൻഫെൽഡിന്റെ രൂപ മാറ്റം. വീഡിയോ കാണാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇരുചക്ര വാഹന നിർമാതാക്കൾ ആണ് റോയൽ എൻഫീൽഡ്. അതിനാൽ തന്നെ നിരവധി മോഡിഫിക്കറ്റിനുകൾക്കും റോയൽ എൻഫീൽഡ് വിധേയമാകാറുണ്ട്. റോയൽ എൻഫീൽഡ് പുറത്തിറക്കിയിട്ടുള്ള ബുള്ളറ്റ് മോഡലുകൾ ആണ് കൂടുതലും ഇന്ത്യയിൽ മോഡിഫക്ക്കഷനുകൾക്ക് വിധേയമായിട്ടുള്ളത്. എന്നാൽ അതിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായ ഒരു മോഡിഫിക്കേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

റോയൽ എൻഫീൽഡ് പുറത്തിറക്കിയ കോണ്ടിനെന്റൽ ജിടി 535 നെയാണ് വളരെ വ്യത്യസ്തവും ആധുനികവുമായി രൂപമാറ്റം വരുത്തിയിരിക്കുന്നത്. ബൈക്കിന്റെ എൻജിനും ഫ്രെയിമും പഴയപടി നിലനിർത്തി മറ്റുള്ള ഘടകങ്ങൾ എല്ലാം മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്. കൈ കൊണ്ട് നിർമിച്ച ഇന്ധന ടാങ്ക് ആണ് ബൈക്കിനുള്ളത്. ടൈൽ ലാമ്പിനായി ഹ്യൂണ്ടായ് ക്രെറ്റയുടെ ടൈൽ ലാമ്പും ഉപയോഗിച്ചിട്ടുണ്ട്.

ഈ ബൈക്കിൽ ഏറ്റവും ആകർഷകമായ ഫീച്ചർ എയർ സസ്‌പെൻഷൻ തന്നെയാണ്. വാഹനത്തിന്റെ ഉയരം ആവശ്യാനുസരണം കുറയ്ക്കുവാനായും കൂട്ടുവാനും സാധിക്കും. ഇതു ഇലെക്ട്രിക്കലി നിയന്ത്രിക്കുവാൻ സാധിക്കും. മുംബൈ ആസ്ഥാനമായുള്ള എസ് എസ് കസ്റ്റംസാണ് ബൈക്കിനെ മോഡിഫിക്കേഷൻ വരുത്തിയിട്ടുള്ളത്. 291 ബിഎച്ച്പി കരുത്തും 44 എൻഎം ടോർക്കുമുള്ള 535 സിസി എൻജിൻ ആണ് ബൈക്കിനുള്ളത്. വീഡിയോ കാണാം.

Leave a Reply