എൻജിൻ തകരാറു 2.36 ലക്ഷം യൂണിറ്റ് ബൈക്കുകൾ തിരിച്ചുവിളിച്ച് റോയൽ എൻഫീൽഡ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇരുചക്ര വാഹന നിർമാതാക്കൾ ആണ് റോയൽ ഇൻഫെൽഡ്. ഇപ്പോൾ റോയൽ എൻഫീൽഡ് അവതരിപ്പിച്ച ചിലമോഡലുകളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. എൻജിൻ തകരാറുമൂലമാണ് ഈ ബൈക്കുകൾ കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെ തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നീ ഏഴ് രാജ്യങ്ങളിൽ വിറ്റഴിച്ച ബൈക്കുകൾ ആണ് ഇപ്പോൾ തിരിച്ചു വിളിക്കേണ്ടി വന്നത്.

നിലവിൽ ഈ ബൈക്കുകളുടെ എൻജിനിലെ ഇഗ്നിഷൻ കോയിലിൽ തകരാറു കണ്ടെത്തുകയുണ്ടായി. ഇത് വാഹനത്തിന്റെ എൻജിന് പ്രതികൂലമായി ബാധിക്കുകയും. ചിലപ്പോൾ അത് ഷോർട്ട് സർക്വുട്ടിനു വരെ നയിച്ചേക്കാം എന്നാണ് റിപ്പോർട്ട്. 2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ നിർമ്മിച്ച ബുള്ളറ്റ് 350, ക്ലാസിക് 350, മെറ്റിയർ 350 എന്നി മോഡലുകൾക്കാണ് ഇത് ബാധകം.

ഇക്കാലയളവിൽ നിർമിച്ച 2,36,966 യൂണിറ്റ് ബൈക്കുകൾ ആണ് റോയൽ എൻഫീൽഡ് തിരിച്ചുവിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെ തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നീ ഏഴ് രാജ്യങ്ങളിൽ വിറ്റഴിച്ച ബൈക്കുകളും ഇപ്രകാരം തിരിച്ചു വിളിക്കേണ്ടി വരും. നിലവിൽ തിരികെ വരുന്ന 10 ശതമാനം വാഹനങ്ങളിൽ ആയിരിക്കും കംപ്ലൈന്റ് ഉണ്ടാകുക എന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.

കോപ്ലയിന്റുള്ള ഇഗിനിഷൻ കോയിലുകൾ മാറ്റി നൽകുകയാവും ചെയ്യുക. 2020 ഡിസംബർ, 2021 ഏപ്രിൽ കാലയളവിൽ വാഹനം സ്വന്തമാക്കിയവരെ ഉടൻതന്നെ ഡീലർഷിപ്പുകൾ സമീപിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്. കോംപ്ലയിന്റുള്ള വാഹനങ്ങളിലെ ഇഗിനിഷൻ കോയിലുകൾ കമ്പനി സൗജന്യമായി ചെയ്‌തു കൊടുക്കും.

Leave a Reply