കിടിലൻ കോംപാക്ട് SUV യുമായി റെനോ ടാസിയ; പുതിയ ബിഗ്സ്റ്റർ കോണ്സെപ്റ് അവതരിപ്പിച്ചു.

റെനോ ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള ടാസിയ അവരുടെ ഏറ്റവും പുതിയ ബിഗ്സ്റ്റർഎന്ന കൺസെപ്റ്റ് വാഹനത്തിനെ അവതരിപ്പിച്ചു. ഇപ്പോൾ ഈ കൺസെപ്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങൾ ടാസിയ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്. റെനോയുടെ നിലവിലുള്ള SUV കാറായ ഡസ്റ്ററിനേക്കാൾ വലിപ്പം കൂടുതലാകും പുതിയ മോഡൽ.

ഡിസൈനിലും കാഴ്ചയിലും പുതിയ മോഡൽ ഡസ്റ്ററിനേക്കാൾ കൂടുതൽ പരുക്കൻ ഭാവം കാണിക്കുന്നു. ടാസിയ അവതരിപ്പിച്ച ബിഗ്സ്റ്ററിന്റെ ഈ കൺസപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലിൽ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ് ഇൻ ഹൈബ്രിഡ് പവർഡ്രൈൻ ഓപ്‌ഷനുകൾ ഉണ്ടാകും. അതിനോടൊപ്പം എൽ.പി.ജി യോ സി.എൻ.ജി യോ ഓപ്‌ഷനും സംയോജിക്കും.


റെനോ, മിത്‍സുബിഷി, നിസ്സാൻ എന്നീ വാഹനങ്ങളുടെ അടിസ്ഥാന പ്ലാറ്റ്ഫോം ആയ CMF- B പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ബിഗ്സ്റ്റർ എത്തുന്നത്. കോംപാക്ട് SUV സെഗ്മെന്റിൽ എത്തുന്ന വാഹനം നിലവിൽ ഈ സെഗ്മെന്റിൽ എത്തുന്ന വാഹനങ്ങളെക്കാൾ കൂടുതൽ കരുത്ത് പ്രതീക്ഷിക്കുന്നു. കണ്സപ്റ് വാഹനത്തിന്റെ മികച്ച ഫ്യുച്ചറിസ്റ്റിക് ലുക്ക് പ്രധാനം ചെയ്യുന്നു. വളരെ വലിയ ബമ്പറും Y ഷെയ്പ്പിലുള്ള ഹെഡ്‌ലൈറ്റും കാഴ്ച്ചയിൽ പുതുമ നൽകുന്നു.

Leave a Reply