48 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന റെനോ ക്വിഡ്; ഇലക്ട്രിക്-പെട്രോൾ കോമ്പിനേഷനിൽ ക്വിഡിനെ പരിചയപ്പെടാം

ലോകത്താകമാനം തന്നെ വാഹനങ്ങൾ കത്തിത്തീരുന്ന ഇന്ധനകൾ വിട്ടു ഇലക്ട്രിക്കിക്ക് ചേക്കേറിക്കൊണ്ടിരിക്കുകാണ്. വർധിച്ചുവരുന്ന മലിനീകരണം കുറക്കുന്നതിനും, ഫോസിൽ ഫ്യൂവലുകൾ ഭാവിയിൽ ഇല്ലാതാകും എന്നും മുൻകണ്ടുകൊണ്ടാണ്. വാഹനക്കമ്പനികൾ അവരുടെ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കുന്നതുനുള്ള തീരുമാനം എടുത്തിട്ടുള്ളതും. അതിന്റെ ഭാഗമായി നിരവധി വാനഹങ്ങൾ ഇപ്പോൾ തന്നെ വിപണിയിൽ എത്തുകയും ചെയ്‌തിട്ടുണ്ട്‌.

എന്നാൽ നമ്മുടെ നാട്ടിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇപ്പോഴും ഈ വാഹനങ്ങൾക്ക് ഒരു വലിയ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളെ ദീർഘ ദൂര യാത്രകൾക്ക് ആശ്രയിക്കാൻ ഇപ്പോൾ നമുക്കാവുല്ല. ഈ ഒരു പ്രേശ്നത്തിനു പരിഹാരവുമായി ആണ് നമ്മുടെ കേരളത്തിൽ നിന്നും ഒരു കൂട്ടം ചെറുപ്പക്കാർ പുതിയ ഒരു സ്റ്റാർട്ട് അപ്പും ആയി എത്തുന്നത്. പെട്രോൾ എൻജിൻ വാഹനത്തിൽ ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചിരിക്കുന്നത്.

നിലവിൽ വാഹനത്തിനുള്ള എൻജിനെ അതെ പടി നിലനിർത്തിയാണ് ഇലക്ട്രിക്ക് മോട്ടറുകൾ വാഹനത്തിൽ ഉൾപ്പെടുത്തുന്നത്. ഇങ്ങനെ പരിഷ്കരിച്ച റെനോൾഡ് ക്വിഡിനെ ആണ് കമ്പനി ആദ്യമായി പരിചയപ്പെടുത്തുന്നത്. വാഹനത്തിന്റെ മുൻവീലുകളിൽ പെട്രോൾ എൻജിൻ കരുത്തു നൽകുമ്പോൾ. പിൻ ചക്രങ്ങൾക്ക് കറങ്ങുന്നതിനുള്ള ഊർജം ഇലക്ട്രിക് മോട്ടറുകൾ നൽകുന്നു. പിൻ വീലുകൾക്കുള്ളിലാണ് ഇലക്ട്രിക് മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ ഇൻ-വീൽ മോട്ടോർ ടെക്നോളജി എന്ന് പറയുന്നു.

ഇതിലൂടെ വാഹനത്തിന്റെ ഇലക്ടിക് പവറിലും പെട്രോൾ എൻജിനിലും ഉപയോഗിക്കാൻ ആകും. ബാറ്ററിയുടെ ചാർജ് തീർന്നു പോകും എന്ന് ആവലാതിയില്ലാതെ എത്ര ദൂരം വരെ സഞ്ചരിക്കാനും ഇതുകൊണ്ട് സാധിക്കും. ആവശ്യമെങ്കിൽ ഒരേ സമയം എൻജിൻ പവറും ഇലക്ട്രിക് മോട്ടറിന്റെ പവറും ഉപയോഗിച്ചും വാഹനം ഓടിക്കാം. ഇതു ഈ സെഗ്മെന്റിലെ എല്ലാ വാഹനങ്ങളെക്കാളും കൂടുതൽ പവർ നൽകും. വിശദമായി അറിയാൻ പ്രമുഖ ഓട്ടോമോട്ടീവ് ജർണലിസ്റ്റ് ബൈജു എൻ നായർ തയ്യാറാക്കിയ വീഡിയോ കാണാം.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംന്ധമായ വാർത്തകളും പുത്തൻ വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply