വെറും 20 രൂപയ്ക്ക് 126 കിലോമീറ്റര്‍ യാത്ര ചെയ്യാം; ഇലക്ട്രിക് സൂപ്പർ ബൈക്കുമായി പ്രാണ

ഇലക്ട്രിക് ഇരുചക്ര വാഹങ്ങൾക്കിടയിലേക്ക് ഒരു വിപ്ലവകരമായ വാഹനവുമായി എത്തിയിരിക്കുകയാണ് പ്രാണ എന്ന ഇന്ത്യൻ ബ്രാൻഡ്. പരമ്പരാഗത ഇന്ധനസ്രോതസ്സുകൾക്ക് പകരം ഇലക്ട്രിക്ക് എനർജിയിൽ പ്രവർത്തിക്കുന്ന സൂപ്പർ ബൈക്ക് ആണ് പ്രാണ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ വലിയ സാധ്യത ഉള്ള ഒരു വിഭാഗമാണ് ഇലക്ട്രിക്ക് ഇരുചക്ര വിപണി. ഈ വിടവിൽ ഒരു സൂപ്പർ ബൈക്കിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതായിരിക്കും.

തമിഴ്‌നാട് സ്വദേശിയായ മോഹന്‍രാജ് രാമസ്വാമിയാണ് പ്രാണ സൂപ്പര്‍ ബൈക്കിനെ രൂപകൽപന ചെയ്‌തു വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് വാഹന ഭീമന്മാരാ ടെസ്‌ലയിൽ മൂന്നര വർഷത്തെ പഠനത്തിന് ശേഷമാണ് ഇദ്ദേഹം സ്വന്തമായി പ്രാണയെ രൂപീകരിച്ചത്. കൂടാതെ ശ്രീവരു മോട്ടോര്‍സ് എന്ന ഓട്ടോമൊബൈൽ കമ്പനി ഉണ്ടാക്കുകയും ചെയ്‌തു. വെറും നാല് സെക്കന്‍ഡ് കൊണ്ട് 60 കിലോമീറ്റര്‍ വേഗവും, ആറ് സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുവാൻ പ്രണയ്ക്ക് സാധിക്കും.

123 കിലോമീറ്റർ പരമാവധി വേഗവും വാഹനം കൈവരിക്കും. 165 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. പ്രമുഖ സൂപ്പർ ബൈക്ക് ആയ ninja z 250 ക്ക് സമാനമായ രൂപശൈലിയിൽ ആണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. വിവിധ ഡ്രൈവിംഗ് മോഡുകൾ അടക്കം നിരവധി ആധുനിക സംവിധാനങ്ങൾ ഈ ബൈക്കിൽ ഉൾക്കൊള്ളുന്നു. ലിറ്റിയും അയോൺ ബാറ്ററി ഉള്ള വാഹനത്തിന് 260-ഓളം ബാറ്ററി സെല്ലുകള്‍ ഉപയോഗിച്ചാണ് ബാറ്ററിപാക്ക് തയ്യാറാക്കിയിരിക്കുന്നത്.

ഇതു ബാറ്ററിയുടെ അറ്റകുറ്റ പണിക്ക് ചിലവ് വലിയ രീതിയിൽ കുറവുണ്ടാക്കുന്നു. മാത്രവുമല്ല കൂടുതൽ കാലം ഈടു നിൽക്കുകയും ചെയ്യുന്നു. ഒരു തവണ ചാർജ് ചെയ്‌താൽ 126 കിലോമീറ്റര്‍ മുതല്‍ 225 കിലോമീറ്റര്‍ വരെയാണ് വാഹനത്തിനി റേഞ്ച് ലഭിക്കുന്നു. 2.36 ലക്ഷം രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. പ്രകൃതി സംരക്ഷണത്തിന് പ്രധാനം കൊടുക്കുന്ന ഒരു വാഹനമായതിനാൽ തന്നെ വാഹനം വാങ്ങാൻ പോകുന്നവർ 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാല്‍ 25,000 രൂപ ഡിസ്‌കൗണ്ട് കമ്പനി നൽകുന്നു.

PHOTO CREDIT : www.mathrubhumi.com

Leave a Reply