ഡൽഹി, മഹാരാഷ്ര വാഹനങ്ങൾ എങ്ങനെ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം. ചിലവ് എത്രയാകും വിശദമായി അറിയാം

അന്യ സംസ്ഥാന രെജിസ്ട്രേഷൻ വാഹനങ്ങൾ എങ്ങനെയാണു കേരള രെജിസ്ട്രേഷനിലേക്ക് മാറ്റുന്നത് എന്ന് അറിയുവാൻ താൽപര്യമുള്ളവർക്ക് ഈ പോസ്റ്റ് വളരെ ഉപകാരപ്പെടും. കാരണം ഇതേ കുറിച്ച് നമുക്ക് വിശദീകരരിച്ചു തരുന്നത് ഒരു റിട്ടേർഡ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആണ്. വാഹനം ഇവിടെ രെജിസ്റ്റർ ചെയ്യുമ്പോൾ പുതുതായി tax അടയ്‌ക്കേണ്ടി വരുമോ, ഏതെല്ലാം തരത്തിലുള്ള വാഹനങ്ങൾ ഇങ്ങനെ കൊണ്ടുവരാൻ കഴിയും തുടങ്ങിയ നിരവധി സംശയങ്ങൾ ഉള്ളവർ ഏറെയാണ്. ഇതേ കുറിച്ച് വിശദമായി മനസിലാക്കാം.

വാഹനം റീ രെജിസ്റ്ററേഷൻ ചെയ്യുന്നതിന്റെ ആദ്യപടി ഫോം 28 എന്ന അപേക്ഷ വാഹനം നിലവിലുള്ള RTO ഓഫീസിൽ സമർപ്പിക്കുകയാണ്. ഇതിനോടൊപ്പം വാഹനം നിലവിലുള്ള സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും വാഹത്തിന്റെ പേരിൽ എന്തെങ്കിലും പിഴകളോ മറ്റു കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടില്ല എന്നുള്ള ഒരു പോലീസ് ക്ലീറൻസും സമർപ്പിക്കേണ്ടതുണ്ട്. അതോടപ്പം തന്നെ വാഹനത്തിന്റെ നിലവിലുള്ള tax കുടിശികയോ മറ്റോ ഉണ്ട് എങ്കിൽ അതും അടച്ചു ക്ലിയർ ചെയ്യേണ്ടതുണ്ട്.

ശേഷമായിരിക്കണം വാഹനം റീ രെജിസ്റ്ററേഷൻ ചെയ്യുന്നതിനുള്ള ഫോം 28ഉം പോലീസ് ക്ലീറൻസും അവിടെയുള്ള RTO ഓഫീസിൽ സമർപ്പിക്കേണ്ടിയുള്ളതു. ഇതു സ്വകാര്യവാഹനങ്ങക്കുള്ള നടപടികൾ ആണ്. ഇനി റീ രെജിസ്റ്ററേഷൻ ചെയ്യാനുള്ളത് ടാക്സിയെ കോമേർഷൻ വാഹനമോ ആണെങ്കിൽ ഈ രേഖകൾക്കൊപ്പം വാഹനത്തിന്റെ പെര്മിറ്റ് വാഹനം നിലവിലുള്ള RTO യിൽ നൽകിയ ശേഷം വാഹനത്തിന്റെ ഈ പെര്മിറ്റി നിലവിലില്ല എന്നുള്ള സർട്ടിഫിക്കറ്റും എടുക്കണം.

എത്രയും രേഖകൾ RTO ഓഫീസിൽ നൽകുകയാണെങ്കിൽ അവിടെ നിന്നും വാഹനം റീ രെജിസ്റ്റർ ചെയ്യേണ്ട ആളുടെ പേരിൽ അയാളുടെ പരുധിയിൽ ഉള്ള RTO ഓഫീസിലേക്കുള്ള NOC സർട്ടിഫിക്കറ് ലഭ്യമാകും. ഈ NOC ലഭ്യമായാൽ 30 ദിവസം ആണ് ഇതു ഇവിടെയുള്ള RTO യിൽ കൊടുക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന സമയം. ഇതിൽ കൂടുതൽ പോകുകയാണെങ്കിൽ അത് TAX പിഴ ഈടാക്കുന്നതിന് കാരണമാകും. റീ രെജിസ്റ്ററേഷനെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാം.

വീഡിയോ ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ വാർത്തകൾക്കും പുത്തൻ അറിവുകൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

.

Leave a Reply