ഒറ്റ ചാർജിൽ 181 കിലോമീറ്റർ, അതിശയിപ്പിക്കും ഫീച്ചറുകൾ ഓലയുടെ ഇലക്ട്രിക് ബൈക്ക് എത്തുന്നു.

ഇലക്ട്രിക് ടുവീലറുകൾക്കിടയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടർ എത്തുകയാണ്. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ നേരിടുന്ന പ്രധാന പ്രതിസന്ധികൾക്കെല്ലാം തന്നെ പരിഹാരവുമായാണ് ഓല അവരുടെ ആദ്യത്തെ വാഹനത്തിനെ എത്തിക്കുന്നത്. ഇതിൽ എടുത്തുപറയേണ്ടത് ദൂര പരിധി തന്നെയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 181 കിലോമീറ്റർ ആണ് ഓല സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്ന ദൂര പരിധി. ഫീച്ചറുകൾ കൊണ്ടും സമ്പന്നമാണ് ഓല.

ഓൺലൈൻ ടാക്‌സി സർവീസിൽ സജീവമായിരുന്ന ഓലയുടെ വാഹനവിപണിയിലേക്കുള്ള കാൽവെപ്പാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ നടത്തിയിരിക്കുന്നത്. S 1, S 1 പ്രൊ എന്നീ രണ്ടു വേരിയന്റുകളിൽ ആണ് വാഹനം വിപണിയിൽ എത്തുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി സവിശേഷതകൾ ഉൾകൊണ്ടുകൊണ്ടാണ് ഓല വിപണിയിൽ എത്തുന്നത്. കൂടുതൽ കരുത്തും കൂടുതൽ റെയ്ഞ്ചും വാഹനം കാഴ്ച്ചവെക്കുന്നു. ഒപ്പം തന്നെ വലിയ സ്റ്റോറേജ് കാസിറ്റിയും ഓല ഇലക്ട്രിക് സ്‌കൂട്ടറിൽ നല്കിയിട്ടുണ്ട്.

പ്രീമിയം വേരിയന്റായ S1 Pro യിൽ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കാം, 115 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കുവാനും S1 Pro ക്ക് സാധിക്കും. 121 കിലോമീറ്റർ ആണ് S1 നു ലഭിക്കുന്ന ദൂരപരിധി. 90 കിലോമീറ്റർ വരെ വേഗം കൈവരിക്കുവാനും S 1 നു സാധിക്കും. ഡിസൈൻ മികവിലും ഓല മുന്നിട്ട് നിൽക്കുന്നു. സ്ലീക്ക് പാനൽ ബോഡി, ഇരട്ട ഹെഡ്‍ലൈറ്റ്, അല്ലോയ്‌വീലുകൾ എന്നിങ്ങനെ നീളുന്നു ഓലയുടെ ഡിസൈൻ മികവ്. ആകര്ഷകമായ 10 നിറങ്ങളിലും വാഹനം ലഭ്യമാണ്.

സ്മാർട്ട് കണക്റ്റിവിറ്റി, കീലെസ് എന്‍ട്രി, ക്ലൗഡ് കണക്റ്റിവിറ്റി, 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍ തുടങ്ങിയ നിരവധി ആകര്ഷകമായ ഫീച്ചറുകൾ ഓലയിൽ ലഭ്യമാണ്. ഇവയെല്ലാം വാഹനത്തിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന 7 ഇഞ്ച് ടച്ചു സ്ക്രീൻ വഴി നിയന്ത്രിക്കാവുന്നതുമാണ്. ഇനി വാഹനത്തിന്റെ വിലയിലേക്ക് വന്നാലും ഓല നിരാശപ്പെടുത്തുന്നില്ല 85000 മുതൽ 129000 രൂപ വരെയാണ് ഈ സ്‌ക്യൂട്ടറുകളുടെ വില. ഡീലര്ഷിപ്പികൾ ഇല്ലാതെ ഓൺലൈൻ ആയി ഓർഡർ ചെയ്യുന്ന വാഹനം വീട്ടിൽ ഡെലിവറി ചെയ്യുകയാണ് കമ്പനി ചെയ്യുക. സർവീസിനായി മെക്കാനിക്ക് വീട്ടിലേക്ക് വരും എന്നത് ഓലയുടെ പ്രേത്യകതയാണ്.

Leave a Reply