2999 രൂപ മാസതവണയിൽ വാഹനം വീട്ടിൽ എത്തിച്ചു തരും. ഇരുചക്ര വിപണിയിൽ തരംഗമാകാൻ ഓല ഇലക്ട്രിക്ക് സ്‌കൂട്ടർ

ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ആണ് ഓല അവരുടെ S 1 സീരീസ് സ്‌കൂട്ടറുകൾ നിരത്തുകളിൽ എത്തിക്കുന്നത്. നിലവിൽ ലഭ്യമായതിൽ വെച്ച് മികച്ച സാങ്കേതികവിദ്യകൾക്കൊപ്പം കുറഞ്ഞ വിലയും ഓലയെ മറ്റുള്ള കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുന്നതിനായി ഓൺലൈൻ ആയി വാഹനം ബുക്ക് ചെയ്‌താൽ കമ്പനി സ്‌കൂട്ടറിന്റെ വീട്ടിൽ എത്തിച്ചു തരുന്നതാണ്. അതോടൊപ്പം ആകർഷകമായ മാസത്തവണയിലും കമ്പനി വാഹനത്തിനെ എത്തിച്ചു കൊടുക്കും.

2999 രൂപ മുതലുള്ള മാസത്തവണയിൽ ഓപ്ഷനുകളിൽ ആണ് വാഹനത്തിനു ഫിനാൻസ് ലഭിക്കുക. അതിനായി എച്ച്ഡിഎഫ്സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകളുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകും. പുതിയ വാഹനം വീട്ടിൽ എത്തിക്കുന്നതുപ്പോലെ വാഹനത്തിന്റെ അറ്റകുറ്റ പണികൾക്കായും മെക്കാനിക് വീട്ടിലേക്കു വരുന്നതാണ്. വാഹനത്തിൽ തയ്യാറാക്കിയിട്ടുള്ള.

കൃത്രിമബുദ്ധി വാഹനത്തിന് സർവ്വീസ് ആവശ്യമെങ്കിൽ മനസ്സിലാക്കുകയും ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കുകയുമാണ് ചെയ്യന്നത്. ഇതിനായി പ്രേത്യകം ആപ്ലിക്കേഷനും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു. ഈ ആപ്ലിക്കഷൻ ഉപയോഗിച്ച് സർവീസ് ബുക്ക് ചെയ്യുകയും ചെയ്യാം. മെക്കാനിക്ക് എത്തുന്ന സമയം അടക്കം ആപ്ലിക്കേഷനിലൂടെ മനസിലാക്കാം.

സ്ലീക്ക് പാനൽ ബോഡി, ഇരട്ട ഹെഡ്‍ലൈറ്റ്, അല്ലോയ്‌വീലുകൾ എന്നിങ്ങനെ നീളുന്നു ഓലയുടെ ഡിസൈൻ മികവ്. ആകര്ഷകമായ 10 നിറങ്ങളിലും വാഹനം ലഭ്യമാണ്. സ്മാർട്ട് കണക്റ്റിവിറ്റി, കീലെസ് എന്‍ട്രി, ക്ലൗഡ് കണക്റ്റിവിറ്റി, 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍ തുടങ്ങിയ നിരവധി ആകര്ഷകമായ ഫീച്ചറുകൾ ഓലയിൽ ലഭ്യമാണ്. ഇവയെല്ലാം വാഹനത്തിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന 7 ഇഞ്ച് ടച്ചു സ്ക്രീൻ വഴി നിയന്ത്രിക്കാവുന്നതുമാണ്.

Leave a Reply