നമ്പർ പ്ലേറ്റിൽ രാഷ്ട്രീയം വേണ്ട; കർശന നടപടിയുമായി ഹൈക്കോടതി

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഇനി മുതൽ മറ്റുള്ള എഴുത്തുകൾ പാടില്ലെന്ന് ഹൈ കോടതി. രെജിസ്റ്ററേഷൻ നമ്പർ ബോർഡിന് മുകളിലായി സംഘടനകളുടെയോ, രാഷ്ട്രീയ പാർട്ടിയുടേയോ പേരുകളോ സ്ഥാനങ്ങളോ ആലേഖനം ചെയ്യുന്നത് വിലക്കി കൊണ്ട് കർക്കടക ഹൈ കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നമ്പർ പ്ലേറ്റുകളിൽ ചിത്രപ്പണികൾ ചെയ്യുന്നവക്കും ഇനിമുതൽ പിടിവീഴും. നിലവിൽ ഇങ്ങനെ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടെങ്കിലും നിയമ ലംഘകരുടെ എണ്ണം കൂടിയതിനാലാണ് കോടതിയിൽ നിന്നും പുതിയ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂൺ 10 നുള്ളിൽ ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്യണമെന്ന് ബംഗളുരു ട്രാൻസ്‌പോർട് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ജൂൺ 10 നു ശേഷം ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉള്ള വാഹനങ്ങൾ പിടിക്കുകയാണെങ്കിൽ ഉടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്ന് കമ്മിഷൻ അറിയിച്ചു. നിയമ ലംഘകർക്ക് എതിരെ നടപടി എടുക്കുന്നതിനു ട്രാഫിക് പൊലീസിന് കോടതി നിർദ്ദേശം നല്കിയിട്ടുണ്ട്.

ആദ്യ തവണ പിടിക്കുമ്പോൾ 500 രൂപ പിഴയിടക്കുകയും രണ്ടാമത് പിടിച്ചാൽ1000 രൂപയും പിഴ ഈടാക്കും. വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ വാഹന ഉടമയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കും. ജൂൺ 10 നു ശേഷം പരിശോധനകൾ ശക്തമാക്കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അനുവദിനീയല്ലാത്ത ഫോണ്ടുകൾ ഉപയോഗിച്ച് നമ്പറുകൾ പതിപ്പിക്കുന്നതും പിഴയെടക്കുന്ന കുറ്റമാണ്.

പോലീസ് പരിശോധനയ്ക്ക് പുറമെ നിയമ ലംഘനം കാണുകയാണെങ്കിൽ പൊതുജനങ്ങൾക്കും പരാതിപ്പെടാം. അതിനായി 9449863459, 9480801800 എന്നീ നമ്പറുകളിലേക്ക് നിയമ ലംഘനം നടത്തിയ വാഹനത്തിന്റെ ഫോട്ടോകൾ വാട്‍സ്അപ്പ് വഴി അയച്ചു കൊടുക്കാവുന്നതാണ്.

Leave a Reply