ഇത്രയും കുറഞ്ഞ വിലക്ക് വേറെ കാർ ലഭിക്കില്ല. വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കു.

യൂസ്ഡ് കാർ വിപണിയിൽ വളരെ വില കുറച്ചു ൽ;ലഭിക്കുന്ന ഒരു കാറാണ് ചെവർലെറ്റിന്റെ ബീറ്റ് എന്ന ഹാച്ച് ബാക്ക് മോഡൽ. ചെവര്ലെറ് കമ്പനി ഇന്ത്യയിൽ നിന്നും പിന്മാറിയാൽ തന്നെ ചെവർലെറ്റിന്റെ വാഹനങ്ങളുടെ റീസൈൽ വിപണി വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ചെറിയ വിലയിൽ നല്ല കോളിറ്റിയുള്ള ചെവര്ലെറ് വാഹനങ്ങൾ യൂസ്ഡ് വിപണിയിൽ ധാരളമായി കാണുന്നുണ്ട്. വില കുറവാണു എങ്കിലും കമ്പനി ഇന്ത്യയിൽ നിന്നും പിന്മാറിയാൽ പലർക്കും ഈ വാഹനങ്ങൾ വാങ്ങാൻ ചെറിയ ഒരു മടി തോന്നും എന്നത് സ്വഭാവികമാണ്.

അതുകൊണ്ട് തന്നെ ഇന്ന് നമ്മൾ മെക്കാനിക്കൽ റിവ്യൂ ചെയ്യുന്നത് ചെവർലെ ബീറ്റിന്റെ പെട്രോൾ കാറിനെയാണ്. കാഴ്ച്ചയിൽ ഡീസൽ കാറും പെട്രോൾ കാറും തമ്മിൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എങ്കിലും രണ്ടു വാഹനത്തിന്റെയും പവറിലും ഓടിക്കുന്ന കംഫെർട്ടിലും വ്യത്യാസമുണ്ട്. 1200 cc 4 സിലിണ്ടർ എൻജിനാണ് ബീറ്റ് പെട്രോളിനുള്ളത്, എന്നാൽ ഡീസൽ കാറിൽ 3 സിലിണ്ടർ എഞ്ചിനാണുള്ളത്. അതിനാൽ തന്നെ ഡീസൽ കാറിനേക്കാൾ കൂടുതൽ പെർഫോമൻസ് പെട്രോൾ കാർ തരുന്നു. വളരെ സൈലന്റായിട്ടുള്ള ഒരു എൻജിനുമാണ് ഇതിനുള്ളത്.

multi point fuel injection ( MPFI ) സിസ്റ്റം ഉള്ള ഈ എൻജിൻ വാഹനത്തിനു മികച്ച ടോർക്ക് നൽകുന്നുണ്ടു. ഡീസൽ കാറിനെ അപേക്ഷിച്ചു മെയിന്റനൻസ് ചിലവ് വളരെ കുറഞ്ഞ ഒരു വാഹനമാണ് ബീറ്റ് പെട്രോൾ. പലരിലും ഉള്ള ഒരു സംശയമാണ് ഇതിന്റെ സ്പെയർ പാർട്സുകൾ കിട്ടുമോ എന്നും എവിടെ സർവീസ് ചെയ്യുമെന്നും. എന്നാൽ വളരെ സുലഭമായി ഈ കാറുകളുടെ സ്‍പെയറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടാതെ 4 വീലറുകൾ റിപ്പയർ ചെയ്യുന്ന ഏതൊരു വർക് ഷോപ്പിലും നിങ്ങൾക്ക് ഈ വാഹനത്തിന്റെ സർവീസും നടത്താവുന്നതുമാണ്.

സധാരണ ചെറിയ വണ്ടികളിൽ നിന്നും വിപരീതമായി ഇതിൽ ഇലക്ട്രോണിക് സ്റ്റീറിങ്ങിനു പകരം ഹൈഡ്രോളിക് സ്റ്റിയറിംഗ് ആണ് ഉള്ളത്. അതുകൊണ്ട് സ്റ്റീയറിങ് സംബദ്ധമായ തകരാറുകൾക്ക് ചിലവ് മറ്റുള്ളവയെ അപേക്ഷിച്ചു കുടുതലായിരിക്കും. അതുപോലെ തന്നെ വാഹനത്തിനു അതികം പണികൾ ഉണ്ടാകില്ല എങ്കിലും സ്പെയർ പാഴ്‌സുകൾക്ക് വില അൽപ്പം കൊടാത്താലാണ് എന്ന് പറയേണ്ടിവരും. എന്നിരുന്നാലും അതികം പണികൾ വരാത്തതുകൊണ്ട് അത് വലിയ ഒരു പ്രശ്നമായി എടുത്തു കാണേണ്ടതില്ല എന്ന് പറയാം.

എന്നാൽ ഡീസൽ കാറുകൾക്ക് ഈ ഒരു ഉറപ്പ് നല്കാൻ ആകില്ല. എൻജിൻ സംബന്ധമായ പാഴ്‌സുകൾക്കും വലിയ വിലയാകുന്നതിനൊപ്പം പണി വരുവാനുള്ള സാധ്യതകളും കൂടുതലാണ്. ബീറ്റ് പെട്രോലിന്റെ സസ്പെൻഷനുകൾ ഡീസൽ കാറുകളെക്കാൾ കൂടുതൽ നാൾ ഈടു നിൽക്കുന്നുണ്ട്. ക്ലച്ച് കൂടുതൽ കാലം ഈടുനിൽക്കുമെങ്കിലും പൊതുവെ ക്ലച്ച് ഹാർഡായി വന്നു ക്ലച്ചു കെയ്‌സ് മാറേണ്ടിവരുന്നുണ്ട്. ഡീസൽ കാറിനു 23 കലോമീറ്ററിനും മുകളിൽ മൈലേജ് ലഭിക്കുമെങ്കിൽ പെട്രോൾ കാറിനു 16 മുതൽ 18 കിലോമീറ്റർ വരെ മൈലേജ് ആണ് ലഭിക്കുന്നത്. വിശദമായി അറിയാൻ വീഡിയോ കാണാം.

Leave a Reply