ടാറ്റ നെക്‌സോണിനു കനത്ത എതിരാളിയുമായി നിസാൻ മാഗ്‌നൈറ്.

കോംപാക്ട് SVU സെഗ്മെന്റിൽ നിസാൻ അവതരിപ്പിച്ച മാഗ്നെറ്റ് എന്ന മോഡൽ വിപണിയിൽ വലിയ തരത്തിലുള്ള ശ്രെദ്ധ നേടാൻ കഴിഞ്ഞ വാഹനമാണ്. ഇതേ ശ്രേണിയിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ടാറ്റ NEXON മാരുതി ബ്രെസ്സ ഹ്യൂണ്ടായ് വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് ഒരു വലിയ എതിരാളിയായി മാറുവാൻ നിസാൻ മാഗ്നെറ്റിന് കഴിയുമോ എന്നാണ് ഇനി കാണേണ്ടത്. 2 എൻജിൻ ഓപ്ഷനിലാണ് മാഗ്നെറ് പുറത്തിറങ്ങുന്നത്.

രൂപ ശൈലിയിൽ ആരെയും ആകർഷിക്കുന്ന ഡിസൈനിൽ എത്തുന്ന വാഹനം ഒറ്റ കാഴ്ച്ചയിൽ തന്നെ ആരാധകരെ സൃഷ്ട്ടിക്കും എന്നത് ഉറപ്പാണ്. SUV വാഹനത്തിന്റെ തലയെടുപ്പ് വാഹനത്തിന്റെ മുന്നിലെ കാഴ്ച്ചയിൽ വ്യക്തമാണ്. വളരെ വലിയ വാഹനമെന്നു തോന്നിപ്പിക്കുന്ന വശങ്ങളും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു. കണ്ടു പരിചയമില്ലാത്ത വെത്യസത്മായ എന്നാൽ മനോഹരമായ ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വാഹനത്തിനു നൽകിയിരിക്കുന്നത്.

1 ലിറ്റർ പെട്രോൾ എൻജിനും 1 ലിറ്റർ ടർബോ പെട്രോൾ എൻജിനും ആണ് വാഹനം എത്തുന്നത്. ഇതിൽ 1 ലിറ്റർ പെട്രോൾ എൻജിൻ 72 HP കരുത്താണ് നൽകുന്നത് .1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 1OO HP കരുത്തും ഉല്പാദിപ്പിക്കും. ഹൈസ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയും മാഗ്നെറ് അവതരിപ്പിച്ചിട്ടുള്ളത്.

1 ലിറ്റർ പെട്രോള്‍ മാനുവല്‍ ട്രാൻസ്മിഷന് 18 മൈലേജും 1 ലിറ്റർ ടർബോ പെട്രോൾ മാന്വൽ ട്രാൻസ്മിഷന് 20 മൈലേജും 1 ലിറ്റർ ടർബോ ഓട്ടോമറ്റികിന് 17 മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യൂവൽ കളർ ടോണിലും മോണോ കളർ ടോണിലും ആണ് മാഗ്നെറ് അവതരിപ്പിച്ചിരിക്കുന്നത്. xe ,xl xv ,xv premium എന്നീ നാലു വാരിയന്റൻസ് ആണ് ഇപ്പോൾ മാഗ്നെറ്റിനു ഉള്ളത്. 2 ആം ഓപ്ഷൻ അതായത് xl ഓപ്ഷൻ മുതലാണ് ഒരുവിധം എല്ലാ ഫീച്ചർസും അടങ്ങുന്നത്.

ഇന്റീരിയറും സ്റ്റീരിയറും അടക്കം തന്റെ എതിരാളികളോട് പൊരുതുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 4.99 ലക്ഷം മുതൽ 9.59 ലക്ഷം വരെയാണ് വാഹനത്തന്റെ വില വരുന്നത്. ഏതായാലും ഇന്ത്യൻ വിപണിയിൽ നിസ്സാൻ വണ്ടികൾ അധികം സ്വാധീനം ചൊലുത്താൻ സാധിക്കുന്നില്ല എന്നത് മാഗ്‌നെറ്റിലൂടെ തീരുമെന്ന് തന്നെ പ്രതീക്ഷിക്കാം. വാഹനത്തിന്റെ വിശദമായ റിവ്യൂ കാണാം.

Leave a Reply