ആവശ്യക്കാർ കുറഞ്ഞു വമ്പൻ ഓഫാറുകളിൽ നിസ്സാൻ ഈ കാറിനെ വിറ്റൊഴിക്കുന്നു.

ജപ്പാൻ വാഹനനിര്മാതാക്കൾ ആയ നിസ്സാൻ ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷകളോടെ അവതരിപ്പിച്ച ഒരു വാഹനമായിരുന്നു നിസാൻ കിക്സ് എന്ന SUV വാഹനം. എന്നാൽ ഇന്ത്യൻ വിപണിയിൽ കോംപാക്ട് SUV കളുടെ തള്ളിക്കയറ്റത്തിൽ നിസ്സാൻ കിക്‌സിന്റെ നിറം മങ്ങിപ്പോകുകയായിരുന്നു. പ്രതീക്ഷിച്ച വിപണി ലഭ്യമാകാതെ വാഹനം പരാജയപ്പെട്ടു. എന്നാൽ നിസ്സാൻ പിന്നീടു അവതരിപ്പിച്ച കോംപാക്ട് SUV ആയ മാഗ്നിറ്റിനു പ്രതീക്ഷിച്ചതിലും മുകളിൽ വിപണനം ലഭ്യമാവുകയും ചെയ്‌തു.

നിസ്സാന് ഇത് ഇന്ത്യൻ മാർക്കറ്റിൽ ഒരു നിലനിൽപ്പ് തന്നെ നൽകി. മാഗ്‌നൈറ്റിന് ശേഷം കിക്‌സിനേയും കൂടുതൽ ഉപഭോക്‌താക്കളിലേക്ക് എത്തിക്കുന്നതിനായി പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് കമ്പനി. നിലവിൽ ആവശ്യക്കാർ കുറഞ്ഞ വാഹനത്തിനു കൂടുതൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ നൽകിയാണ് ഇപ്പോൾ കമ്പനി രംഗത്ത് വന്നിരിക്കുന്നത്. 90000 രൂപ വരെയുള്ള ആനുകൂല്യമാണ് വാഹനത്തിനു ഇപ്പോൾ നിസാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബേസ് മോഡൽ മുതൽ ടോപ് മോഡൽ വരെയുള്ള എല്ലാ വേരിയന്റുകൾക്കും ഈ ആനുകൂല്യം ലഭ്യമാകും എന്നും കമ്പനി അറിയിച്ചു.

ഇവയ്ക്ക് പുറമെ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി 7.9 ശതമാനം പലിശനിരക്കിൽ വയ്പ്പ് സൗകര്യവും ഒരിക്കിയിട്ടുണ്ട് എന്നും കമ്പനി വൃത്തങ്ങൾ അറിയ്ക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾക്ക് ഒപ്പം ഓണം പ്രമാണിച്ചു മലയാളികൾക്കായി 2 ഗ്രാം സ്വർണനാണയവും സമ്മാനമായി നൽകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്ന റിപ്പോർട്. ആഗസ്ത് 31 വരെ നൽകിയിട്ടുള്ള ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു നിസ്സാന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബുക്കിഗ് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബുക്കിങ് സമയത്തു ഈടാക്കിയിരുന്ന 5000 രൂപയിലും ഇപ്പോൾ നിസ്സാൻ ഇളവ് വരുത്തിയിട്ടുണ്ട്.

ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് ഇപ്പോൾ ഈ വാഹനം ബേസ് മോഡൽ മോഡലിന് 9.49 ലക്ഷം രൂപയും ഏറ്റവും ടോപ് മോഡലിന് 14.65 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. 1.3 ലിറ്റർ HR15 Petrol, 1.5 ലിറ്റർ HR13DDT Turbo Petrol എന്നീ രണ്ടു ടൈപ്പ് എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്. ഇതിൽ 1.3 ലിറ്റർ HR15 Petrol എൻജിനിൽ 104.55bhp [പവർ 5600rpm ലും, 142Nm ടോർക്ക് 4000rpm ലഭിക്കുന്നു. 1.5 ലിറ്റർ HR13DDT Turbo Petrol എൻജിനിൽ 153.87bhp പവർ 5500rpm ലും, 254nm ടോർക്ക് 1600rpm ലും ലഭിക്കുന്നു.

Leave a Reply