വാഗൺ R ന്റെ വിലക്ക് SUV. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന SUV യുമായി നിസ്സാൻ എത്തുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന ഒരു സെഗ്‌മെന്റാണ് compact suv. ഈ സെഗ്‌മെന്റിലേക്ക് നിസ്സാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് നിസ്സാൻ മാഗ്നെറ്റ്. മാരുതി ബ്രെസ്സ , ടാറ്റ nexon, ഫോർഡ് ecosport കൂടാതെ ഈ അടുത്തിറങ്ങിയ kia സോനേറ് ഉൾപ്പെടെയുള്ള കോംപാക്ട് suv കൾ ആണ് നിസ്സാൻ മാഗ്നെറ്റ്ന്റെ പ്രധാന എതിരാളികൾ. 2 എൻജിൻ ഓപ്ഷനിലാണ് മാഗ്നെറ് പുറത്തിറങ്ങുന്നത്.

1 ലിറ്റർ പെട്രോൾ എൻജിനും 1 ലിറ്റർ ടർബോ പെട്രോൾ എൻജിനും ആണ് വാഹനത്തിനുണ്ടാവുക. ഇതിൽ 1 ലിറ്റർ പെട്രോൾ എൻജിൻ 72 HP കരുത്താണ് നൽകുന്നത് .1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 1OO HP കരുത്തും ഉല്പാദിപ്പിക്കും. ഹൈസ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയും മാഗ്നെറ് നിരത്തുകളിലിറങ്ങും.1 ലിറ്റർ പെട്രോള്‍ മാനുവല്‍ ട്രാൻസ്മിഷന് 18 മൈലേജും 1 ലിറ്റർ ടർബോ പെട്രോൾ മാന്വൽ ട്രാൻസ്മിഷന് 20 മൈലേജും 1 ലിറ്റർ ടർബോ ഓട്ടോമറ്റികിന് 17 മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്യൂവൽ കളർ ടോണിലും മോണോ കളർ ടോണിലും ആണ് മാഗ്നെറ് അവതരിപ്പിച്ചിരിക്കുന്നത്. xe ,xl xv ,xv premium എന്നീ നാലു വാരിയന്റൻസ് ആണ് ഇപ്പോൾ മാഗ്നെറ്റിനു ഉള്ളത്. 2 ആം ഓപ്ഷൻ അതായത് xl ഓപ്ഷൻ മുതലാണ് ഒരുവിധം എല്ലാ ഫീച്ചർസും അടങ്ങുന്നത്. ഇന്റീരിയറും സ്റ്റീരിയറും അടക്കം തന്റെ എതിരാളികളോട് പൊരുതുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ലോഞ്ചിങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി നിസ്സാൻ പുറത്തുവിട്ടില്ല.

എങ്കിലും നവംബർ 26 ഇത് ലോഞ്ച് ചെയ്യുമെന്നാണ് മറ്റു മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞിരിക്കുന്നത്. നിലവിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ച സ്ഥിതിക്ക് അതികം നീളാൻ സാധ്യത ഇല്ല. 5.30 ലക്ഷം മുതൽ 8 .30 ലക്ഷം വരെയാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്. ഏതായാലും ഇന്ത്യൻ വിപണിയിൽ നിസ്സാൻ വണ്ടികൾ അധികം സ്വാധീനം ചൊലുത്താൻ സാധിക്കുന്നില്ല എന്നത് മാഗ്‌നെറ്റിലൂടെ തീരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply