പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കിൽ ഉടന്‍ വാങ്ങുക, വില കുത്തനെ കൂടാൻ പോകുന്നു.

സാധാരണക്കാരെ സംബന്ധിച്ച് വളരെ മോശമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ രാജ്യത്തു വാഹനങ്ങളുടെ വില കുത്തനെ വർദ്ധിക്കും. രാജ്യത്തെ വിവിധ വാഹനനിര്മാതാക്കൾ അവരുടെ വാഹനങ്ങൾക്ക് വില വർദ്ധിപിപ്പിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അന്താരാഷ്ര വിപണിയിൽ ഉണ്ടായ അസംസ്‌കൃത വസ്‌തുക്കളുടെ വില വർദ്ധനവ് ആണ് വാഹന നിർമാതാക്കളെ അവരുടെ വാഹനങ്ങളുടെ വില വർദ്ധിപിപ്പിക്കുന്നതിനു നിർബന്ധിതമാക്കിയയത്.

ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, മാരുതി സുസുക്കി, ഡാറ്റ്‌സണ്‍, നിസാന്‍ എന്നീ കമ്പനികള്‍ ഇതിനോടകം തന്നെ വിലയിൽ വർദ്ധനവ് വരുത്തും എന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ എല്ലാ വാഹനങ്ങളുടെയും വർദ്ധിപ്പിച്ച എക്സ് ഷോറൂം വിലകൾ പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക്, ഉരുക്ക്, ചെമ്പ്, സ്റ്റീൽ, അസംസ്കൃത എണ്ണ തുടങ്ങിയ നിർമാണ വസ്തുക്കളുടെ വില ഗണ്യമായി വർധിച്ചതിനാലാണ് വാഹനങ്ങളുടെ വില കൂട്ടുന്നത്തിനു കാരണമായത് എന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്.


കഴിഞ്ഞ വർഷം നിലവിൽ വന്ന BS 6 എമിഷൻ മാനദണ്ഡവും അന്ന് നിർമാണ ചിലവ് കൂട്ടുകയുണ്ടായി. എന്നാൽ അന്ന് കൊറോണ മൂലമുണ്ടായ വിപണിയിലെ ഇടിവിനോപ്പം വിലവധനവ് കൂടെ ഉണ്ടായാൽ അത് കൂടുതൽ വാഹന വിപണിയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുമായിരുന്നു. അതിനാൽ അന്ന് വാഹന വില വർധിപ്പിച്ചിരുന്നില്ല എന്നും നിർമാതാക്കൾ അറിയിക്കുന്നു.

Leave a Reply