ആരാധകരെ ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ചു താർ. പുത്തൻ താറിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ കാണാം.

വാഹന ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന് എത്തിയ ഒരു വാഹനമാണ് മഹീന്ദ്രയുടെ പുതിയ താർ. വാഹനത്തിന്റെ വരവിനെ കാത്തിരുന്നവർക്ക് ഒട്ടും തന്നെ നിരാശ നൽകാതെ തന്നെയാണ് ഈ വാഹനം വിപണിയിൽ എത്തിയതും. അതിനാൽ തന്നെ വളരെ കുറച്ചു നാളുകൾ കൊണ്ട് നിരവധി ബുക്കിംഗ് ഈ വാഹനത്തിനു ലഭിക്കുകയും ചെയ്‌തു. മികച്ച രൂപശൈലിയും പെർഫോമൻസും കാഴ്ചവെക്കുന്ന വാഹനം സുരക്ഷയുടെ കാര്യത്തിലും ഒട്ടും തന്നെ പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഇപ്പോൾ.

ആഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ NCAP നടത്തിയ സുരക്ഷാ പരിശോധനയിൽ മികച്ച പ്രകടനവുമായി ആണ് മഹിന്ദ്ര പാസ്സ് ആയിരിക്കുന്നത്. 4 സ്റ്റാർ റേറ്റിങ് ആണ് ഈ വാഹനത്തിനു NCAP നടത്തിയ ക്രാഷ് ടെസ്റ്റിൽ ലഭിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കും 5 ൽ 4 സ്റ്റാർ വീതം ആണ് ലഭിച്ചത്. ഇതിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി പരിശോധിക്കുന്ന 17 പോയിന്റിൽ 12.52 പോയിന്റും. കുട്ടികളുടെ സംരക്ഷണത്തിനായി പരിശോധിക്കുന്ന 49 ൽ 41.11 പോയിൻറും വാഹനത്തിനു ലഭിച്ചിട്ടുണ്ട്​.

യാത്രക്കാരുടെ തലയ്ക്കും നെഞ്ചിനും മികച്ച സുരക്ഷയാണ് ഈ വാഹനം നൽകുന്നത്. ഇതുവരെ പരിശോധിച്ചിട്ടുള്ള വാഹനങ്ങളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച സംരക്ഷണം നൽകുവാൻ സാധിച്ച വാഹനം താർ ആണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പോയിന്റാണ് കുട്ടികളുടെ സംരക്ഷണത്തിനായി പരിശോധികച്ചപ്പോൾ ലഭിച്ച 41.11 പോയിന്റ് സ്കോർ. സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്രയുടെ വാഹനങ്ങൾ ഒട്ടും പിറകിലല്ല എന്ന് ഉറപ്പിക്കുകയാണ് കമ്പനി ഇപ്പോൾ ചെയ്‌തിരിക്കുന്നത്‌.

NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയ മഹീന്ദ്രയുടെ XVU 300 ന്റെ അതെ മാതൃക തന്നെയാണ് താറും പിന്തുടർന്നിരിക്കുന്നത്. സുരക്ഷിതമായ കാറുകളോടുള്ള മഹീന്ദ്രയുടെ പ്രതിബദ്ധത വീണ്ടും ഉപയോക്താക്കൾക്കായി പ്രദർശിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ മികച്ച സുരക്ഷാ വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് മഹിന്ദ്ര ഉറപ്പുവരുത്തുന്നുണ്ട് എന്ന്‌ ഗ്ലോബൽ എൻ‌സി‌എപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറാസ് അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു. മഹിന്ദ്ര താറിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ കാണാം.

Leave a Reply