മഹീന്ദ്രയും ഫോർഡും സംജോജിപ്പിച്ചു പുത്തൻ SUV എത്തുന്നു.

ഇന്ത്യൻ വാഹനവിപണിയിൽ പ്രീമിയം SUV ശ്രേണിയിലേക്ക് ഒരു പുത്തൻ വാഹനം കൂടെ കടന്നു വരുകയാണ്. ഫോർഡും മഹീന്ദ്രയും കൂടെ സംയോജിച്ചായിരിക്കും പുതിയ SUV യെ നിരത്തിലെത്തിക്കുക. അടുത്ത വർഷത്തിന്റെ പകുതിയോടെയായിരിക്കും ഈ വാഹനം വിപണിയിൽ എത്തുക എന്നാണ് കമ്പനികൾ പറയുന്നത്. ഇതാദ്യമായാണ് ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭത്തിന് ഒരു വാഹനം പുറത്തിറക്കുന്നത്.

ഇതുകൂടാതെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര XUV400, ഫോര്‍ഡ് B745 എന്നീ രണ്ടു വാഹനങ്ങളും ഇരു കമ്പനികളും ചേർന്നായിരിക്കും വികസിപ്പിക്കുന്നത് എന്നും അറിയുന്നുണ്ട്. 2021 ൽ വിപണയിലെത്തുന്ന മഹീന്ദ്രയുടെ ന്യൂ ജനറേഷൻ XUV500 ടിൻറെ അതെ പ്ലാറ്റ്‌ഫോമിലായിരിക്കും വരാനിരിക്കുന്ന ഫോർഡ് SUV എത്തുന്നത്. ഒപ്പം തന്നെ നിരവധി ഘടകങ്ങളിലും പുതിയ ഫോർഡ് SUV മഹീന്ദ്ര XUV500 ടുമായി സംയോജിച്ചു കൊണ്ടായിരിക്കും നിർമിക്കുക.

മഹീന്ദ്ര XUV500 ടിൽ നിന്നുമുള്ള 75 ശതമാനം ഘടകങ്ങളും വരാനിരിക്കുന്ന പുതിയ ഫോർഡ് SUV യിലുമുണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 2.0 ലിറ്റർ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ എന്നീ രണ്ടു എൻജിൻ വേരിയന്റുകളിലായിരിക്കും വാഹനം എത്തുന്നത്. 190 bhp പവർ കഴുത്തും 330 Nm torque ഉം ഉല്പാദിപ്പിക്കുവാന് പെട്രോൾ എൻജിനാകും. അത് പോലെ ഡീസൽ എൻജിന് 180 bhp കരുത്തും 400 Nm torque ഉം ആർജിക്കുവാനാകും.

കൂടാതെ ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ടു ഓപ്ഷനും വാഹനത്തിനുണ്ടാകും. വാഹനത്തിൽ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും ഉണ്ടാകും. നിലവിൽ ഈ വാഹനത്തിന്റെ വില പ്രഖ്യപിച്ചിട്ടില്ല എങ്കിലും പുതിയ XUV 500 നേക്കാൾ അല്പം വില കൂടുതലായിരിക്കും എന്നാണ് അറിയുന്നത്. അടുത്ത വര്ഷം വിപണിയിൽ എത്തുന്ന ഈ വാഹനം പ്രധാനമായും മത്സരിക്കുന്നത് ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ വാഹനങ്ങളുമായി ആയിരിക്കും.
PHOTO CREDIT : www.indiacarnews.com
NOTE : Photos for reference only

Leave a Reply