പുതിയ നിറങ്ങളിൽ മിന്നിത്തിളങ്ങി G 310 R, G 310 GS മോഡലുകൾ.

യുവജനങ്ങൾക്ക് എന്നും ഹരമാണ് പുതിയ വണ്ടികൾ. G 310 R, G 310 GS മോഡലുകളെ പരിഷ്ക്കരിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ് വിപണിയിൽ എത്തുന്നത്. രണ്ട് മോട്ടോർസൈക്കിളുകളും ബിഎസ്-VI എഞ്ചിൻ, പുതിയ ഗ്രാഫിക്സ്, കളർ ഓപ്ഷനുകൾ, ചില സ്റ്റൈലിംഗ് മാറ്റങ്ങൾ എന്നിവ ഉപയോഗിച്ച് ആധുനിക രീതിയിൽ ആണ് എങ്കിലും മുന്നിട്ട് നില്കുന്നത് മോഡലുകളുടെ വില നിർണയമായിരുന്നു. ഇതിൻറെ പ്രത്യേകത നിറത്തിലുള്ള ഓപ്ഷനുകൾ ആണ് വിപണിയിലെത്തിയിരിക്കുന്നത്.

ബ്രാൻഡ് മോട്ടോർസൈക്കിളുകൾ വിപണിയിലെത്തിച്ചിരിക്കുന്നത് പുതിയ നിറങ്ങൾ അണിനിരത്തി ആണ്. അതോടെ ഇരട്ടകളുടെ പഴയ കളർ ഓപ്ഷനുകൾ എല്ലാം കമ്പനി നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയിൽ പുതുമ കൊണ്ടു വന്നത് മാറ്റിനിർത്തിയാൽ രണ്ട് മോഡലുകൾ പഴയതുപോലെ തന്നെയാണ് വിപണിയിൽ നിലനിൽക്കുന്നത്. മുൻ രീതിയിൽ ഉള്ളതിനെക്കാൾ കുറഞ്ഞവിലയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിന് വിപണി ആകർഷിക്കുവാൻ സാധിക്കും.

നിലവിൽ G 310 R-ന് 2.50 ലക്ഷം രൂപയും G 310 GS മോഡലിന് 2.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ വർഷാവസാനത്തോടെ ബി‌എം‌ഡബ്ല്യു മോട്ടോ‌റാഡ് ഇന്ത്യയിൽ ഈ പുതിയ നിറങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത് .313 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബി‌എം‌ഡബ്ല്യു ബൈക്കുകൾക്ക് ജീവൻ നൽകുന്നത് . സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9500 rpm-ൽ 34 bhp കരുത്തും 7500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവ് ഉള്ളത് .

Leave a Reply