50 കിലോമീറ്റർ ഇന്ധനക്ഷമതയും 261 bhp പവറുമായി ഹ്യൂണ്ടായ്. ന്യൂ ഹ്യൂണ്ടായ് ട്യൂക്‌സോൺ

കൂടുതൽ ഇന്ധന ക്ഷമത നൽകുന്ന വാഹനങ്ങൾ പുറത്തിറക്കുന്നതിൽ എല്ലാ വാഹന നിർമാതാക്കളും വലിയ ശ്രദ്ധ ചൊലുത്താറുണ്ട്. അതിനാൽ തന്നെ നിരവധി മോഡലുകൾ ഹൈബ്രിഡ് എൻജിനിൽ ആണ് പല കമ്പനികളും വിപണിയിൽ എത്തിക്കുന്നത്. കൊറിയൻ വാഹന നിർമാതാക്കൾ ആയ ഹ്യുണ്ടായി അവരുടെ ഏറ്റവും പുതിയ ട്യൂസിസോണിനെ അവതരിപ്പിച്ചിരിക്കുകയാണ്.

പെട്രോൾ എൻജിനെയും ഇലക്ട്രിക് മോട്ടറിനെയും ഉൾകൊള്ളിച്ചു കൊണ്ട് ഒരു അഡ്വാൻസിഡ് സമാർട് ഹൈബ്രിഡ് വാഹനമായി ആണ് ഈ വാഹനത്തിനെ ഹ്യൂണ്ടായ് അവതരിപ്പിച്ചിട്ടുള്ളത്. പ്രീമിയം SUV സെഗ്മെന്റിൽ ലോകോത്തര മാർക്കറ്റിൽ വലിയ സ്വാധീനം ലഭിച്ചിട്ടുള്ള ഒരു വാഹനമാണ് ട്യുക്സോൺ.

ഇന്ത്യൻ വിപണിയിൽ വലിയ തരത്തിൽ വിപണി നേടാൻ കഴിയാത്ത വാഹനം യുറോപ്പ് അടക്കമുള്ള വെസ്റ്റേൺ രാജ്യങ്ങളിൽ ജനപ്രിയ മോഡൽ ആയി മാറിയിട്ടുണ്ട്. 1.6 ലിറ്റർ നാല് സിലിണ്ടർ സ്മാർട്ട്സ്ട്രീം പെട്രോൾ എഞ്ചിനാണ് വാഹനത്തിനു പ്രധാന കരുത്തു പകരുന്നത്. ഇതിനോടൊപ്പം. 13.8 കിലോവാട്ട്സ് ശേഷിയുള്ള ലിഥിയം-പോളിമർ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറുമായും ഇത് പ്രവർത്തിക്കുന്നു.

ഇങ്ങനെ വാഹനത്തിനു മൊത്തത്തിൽ 261 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുവാൻ കഴിയുന്നു. HTRAC 4 WD എന്ന സംവിധാനത്തിലൂടെ നാല് വീലുകളിലേക്കും പവർ എത്തിക്കുന്ന ഷിഫ്റ്റ്-ബൈ-വയർ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനത്തിനു നൽകിയിരിക്കുന്നു. WLTP സൈക്കിളിൽ ഇലക്ട്രിക് മാത്രമുള്ള മോഡിൽ വാഹനത്തിനു 50 കിലോമീറ്ററിൽ കൂടുതൽ ഇന്ധന ക്ഷമത ലഭിക്കും എന്നാണ് കമ്പനി വാഗ്താനം ചെയ്യുന്നു.

Leave a Reply