ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഓൺറോഡ് വില കുറയും.

പുതുതായി വാഹനം വാങ്ങുമ്പോൾ ഇപ്പോൾ നിലവിലുള്ള ഓൺ റോഡ് വിലയിൽ നിന്നും ആഗസ്റ്റ് 1 മുതൽ കുറവുണ്ടാകും. വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ അഞ്ചു വർഷത്തേക്ക് നിർബന്ധമായി എടുക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുവര്‍ഷത്തേക്ക് മാത്രമായി കുറച്ചതിനാൽ പുതിയ വാഹനത്തിൻറെ ഓൺറോഡ് വിലയും കുറയും.

വാഹനങ്ങൾ വാങ്ങുമ്പോൾ തന്നെ തേർഡ് പാർട്ടി ഇൻഷുറൻസ് അഞ്ച് വർഷത്തേക്ക് ബൈക്കുകൾക്കും 3 കൊല്ലത്തേക്ക് കാറുകൾക്കും എടുത്തിരിക്കണം എന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഒരു നിബന്ധന അടുത്തിടെ ഇറക്കിയിരുന്നു.

ഇതുമൂലം വാഹനം പുതുതായി വാങ്ങുന്നവർ ഒരു കൊല്ലാതെ enhancements ഇൻഷുറൻസികൊപ്പം 5 കൊല്ലത്തേക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് അധികമായി എടുക്കേണ്ടതായി വന്നിരുന്നു. 2018 ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നായിരുന്നു സെപ്റ്റംബര്‍ ഒന്ന് മുതലാണ് ദീര്‍ഘകാല പോളിസി നടപ്പാക്കിയത്.

ഇപ്പോൾ ഈ നിബന്ധന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ പിൻവലിച്ചിരിക്കുകയാണ്. നിലവിൽ ഇതു പുതിയ വാഹനം വാങ്ങുന്നവർക്ക് അധിക ബാധ്യത വരുത്തുന്നതായിരുന്നു. 2018 ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നായിരുന്നു 2018 സെപ്റ്റംബര്‍ ഒന്ന് മുതലാണ് ദീര്‍ഘകാല പോളിസി നടപ്പാക്കിയത്. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത വരുത്തുന്നത് കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം മാറ്റം വരുത്തിയത്.

കൂടാതെ ഇൻഷുറൻസ് കമ്പനിയുടെ സേവനം മോശമാണെങ്കിലും ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ത്തന്നെ തുടരാന്‍ വാഹന ഉടമ നിര്‍ബന്ധിതരാകുമെന്ന പ്രശ്‌നവുമുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചു കൊണ്ടാണ് ധീർഘകാല ഇൻഷുറൻസ് പോളിസിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതുമൂലം വാഹനം എടുക്കുമ്പോൾ അതികം പണം നൽകണ്ടത്തതിനാൽ വായ്‌പ്പാ കാലാവധിയിൽ വാഹനം വാങ്ങുന്നവർക്കും ആശ്വാസം ഉണ്ടാകും.

വാഹനം വാങ്ങി ഉപയോഗിക്കാതെ വിദേശത്തേക്ക് പോകുന്നവർക്കും മുൻപുള്ള നിയമം അനുസരിച്ചു 5 വർഷത്തേക്കുള്ള ഇൻഷുറൻസ് അടക്കേണ്ടിയിരുന്നു. ഇതു ഉപഭോക്താക്കൾക്കു നഷ്ടമുണ്ടാക്കുന്നതായിരുന്നു. അതുപോലെ തന്നെ തേർഡ് പാർട്ട് ഇൻഷുറൻസ് നിലവിൽ ഉണ്ട് എങ്കിലും വർഷത്തിൽ വാഹനത്തിന്റെ enhancements പോളിസി പുതുക്കേണ്ടതുണ്ട്. ദീര്‍ഘകാല പോളിസി നിലവിലുള്ളപ്പോൾ വാഹനം വാങ്ങുമ്പോൾ കൂടുതൽ പണം ചിലവാക്കുന്നത് വാഹനവിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply