മരുതിയിൽ നിന്നും ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചിങ് ആണ് പുതിയ ബ്രെസയുടെതു. പുതു തലമുറയിലേക്കു ചേക്കേറുന്ന ബ്രെസ്സയെ ഇന്ത്യയിൽ കാത്തിരിക്കുന്നവർ ഏറെയാണ്. കോംപാക്ട് SUV വിഭാഗത്തിൽ എത്തുന്ന വാഹനം ജൂൺ 30 നു വിപണിയിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. നിലവിലെ വിരട്ട ബ്രെസ്സ എന്ന പേര് മാറ്റി ബ്രെസ്സ എന്ന പേരിൽ ആണ് വാഹനം നിരത്തിലേക്കെത്തുക.
മാരുതിയുടെ ആദ്യ കോപാക്റ് SUV ആയി അവതരിപിച്ച ബ്രെസ്സയ്ക്ക് തുടക്ക കാലത്തു വളരെ വലിയ വിൽപ്പനയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ സെഗ്മെന്റിലേക്ക് ഹ്യുണ്ടായിയുടെ വെന്യു, കിയാ സോണറ് തുടങ്ങിയ എതിരാളികൾ എത്തിയപ്പോൾ ബ്രെസ്സയുടെ മാർക്കറ്റിൽ ഇടിവുണ്ടാവുകയായിരുന്നു. ഈ ഇടിവിനെ മറികടക്കവാൻ ആണ് മാരുതി മുഖം മിനുക്കി പുതിയ ബ്രെസയെ അവതരിപ്പിക്കുന്നത്.
പുതിയ ബ്രെസ്സയിലൂടെ 2016 ൽ ലഭിച്ച വിജയം വാഹനത്തിനു വീണ്ടും ലഭിക്കും എന്നാണ് നിർമാതാക്കൾ പ്രത്യാശിക്കുന്നത്. വാഹനത്തിന്റെ അകത്തും പുറത്തും നിരവധി സ്റ്റൈലിഷ് അപ്ഡേറ്റുകൾ മാരുതി കൊണ്ട് വന്നിട്ടുണ്ട്. ഒപ്പം കൂടുതൽ ഇന്ധനക്ഷമത നൽകുന്ന ഡ്യുവൽ ജെറ്റ് കെ-സീരീസ് എഞ്ചിനും വാഹനത്തിനു വിപണിയിൽ മുൻതൂക്കം നൽകും.
ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽപ്പന നടക്കുന്ന ഒരു വിഭാഗമാണ് കോംപാക്ട് SUV സെഗ്മെന്റ്. അതിനാൽ തന്നെ എല്ലാ വാഹന നിർമാതാകകളും ഈ സെഗ്മെന്റിലേക്കുള്ള അവരുടെ വാഹനങ്ങളിൽ പ്രേത്യകം ശ്രേദ്ധയാണ് കൊടുക്കുന്നത്. ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നതും സബ് ഫോർ മീറ്റർ കോംപാക്ട് SUV സെഗ്മെന്റിൽ തന്നെയാണ്. ഇത്രത്തോളം എതിരാളികൾ നില നിൽക്കുന്ന ഈ സെഗ്മെന്റിലേക്ക് എത്തുന്ന പുതു തലമുറ ബ്രെസ്സ വിപണി കൈയ്യടക്കുമോ എന്ന് കണ്ടറിയാം