നിസ്സാൻ മാഗ്നെറ് എടുക്കാൻ കാത്തിരിക്കുകയാണോ ? ഇതൊന്നു കണ്ടുനോക്കു. മാഗ്നെറ്റിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോ പുറത്തിവിട്ടു NCAP

കോംപാക്ട് SVU സെഗ്മെന്റിൽ നിസാൻ അവതരിപ്പിച്ച മാഗ്നെറ്റ് എന്ന മോഡൽ വിപണിയിൽ വലിയ തരത്തിലുള്ള ശ്രെദ്ധ നേടാൻ കഴിഞ്ഞ വാഹനമാണ്. ഇതേ ശ്രേണിയിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ടാറ്റ NEXON മാരുതി ബ്രെസ്സ ഹ്യൂണ്ടായ് വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകൾ ആണ് നിസാൻ മാഗ്നെറ്റിന്റെ നിലവിലെ എതിരാളികൾ. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ആരംഭിച്ചിരുന്നു.

വളരെ വലിയ പ്രതികരണം ആണ് ഈ വാഹനത്തിനു ബുക്കിങ്ങിൽ തന്നെ ലഭിച്ചത്. ഇപ്പോൾ ഈ വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് NCAP. 4 സ്റ്റാർ റേറ്റിങ് ആണ് NCAP ഈ വാഹനത്തിനു നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തുന്ന വിഡിയോയും NCAP പുറത്തുവിട്ടു.

ഈ സെഗ്മെന്റിൽ എത്തുന്ന വാഹനങ്ങളിൽ 4 സ്റ്റാർ റേറ്റിങ് ലഭിക്കുന്നത് മാഗ്നെറ്റിനു കൂടുതൽ സ്വാധീനം വിപണിയിൽ ലഭിക്കും. രൂപ ശൈലിയിൽ ആരെയും ആകർഷിക്കുന്ന ഡിസൈനിൽ എത്തുന്ന വാഹനം ഒറ്റ കാഴ്ച്ചയിൽ തന്നെ ആരാധകരെ സൃഷ്ട്ടിക്കും എന്നത് ഉറപ്പാണ്. SUV വാഹനത്തിന്റെ തലയെടുപ്പ് വാഹനത്തിന്റെ മുന്നിലെ കാഴ്ച്ചയിൽ വ്യക്തമാണ്. വളരെ വലിയ വാഹനമെന്നു തോന്നിപ്പിക്കുന്ന വശങ്ങളും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു.

കണ്ടു പരിചയമില്ലാത്ത വെത്യസത്മായ എന്നാൽ മനോഹരമായ ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വാഹനത്തിനു നൽകിയിരിക്കുന്നത്. 1 ലിറ്റർ പെട്രോൾ എൻജിനും 1 ലിറ്റർ ടർബോ പെട്രോൾ എൻജിനും ആണ് വാഹനം എത്തുന്നത്. ഇതിൽ 1 ലിറ്റർ പെട്രോൾ എൻജിൻ 72 HP കരുത്താണ് നൽകുന്നത് .1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 1OO HP കരുത്തും ഉല്പാദിപ്പിക്കും.


ഹൈസ്പീഡ് മാന്വൽ ട്രാൻസ്മിഷനിലും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയും മാഗ്നെറ് അവതരിപ്പിച്ചിട്ടുള്ളത്. 1 ലിറ്റർ പെട്രോള്‍ മാനുവല്‍ ട്രാൻസ്മിഷന് 18 മൈലേജും 1 ലിറ്റർ ടർബോ പെട്രോൾ മാന്വൽ ട്രാൻസ്മിഷന് 20 മൈലേജും 1 ലിറ്റർ ടർബോ ഓട്ടോമറ്റികിന് 17 മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്യൂവൽ കളർ ടോണിലും മോണോ കളർ ടോണിലും ആണ് മാഗ്നെറ് അവതരിപ്പിച്ചിരിക്കുന്നത്. xe ,xl xv ,xv premium എന്നീ നാലു വാരിയന്റൻസ് ആണ് ഇപ്പോൾ മാഗ്നെറ്റിനു ഉള്ളത്. 2 ആം ഓപ്ഷൻ അതായത് xl ഓപ്ഷൻ മുതലാണ് ഒരുവിധം എല്ലാ ഫീച്ചർസും അടങ്ങുന്നത്. ഇന്റീരിയറും സ്റ്റീരിയറും അടക്കം തന്റെ എതിരാളികളോട് പൊരുതുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 4.99 ലക്ഷം മുതൽ 9.59 ലക്ഷം വരെയാണ് വാഹനത്തന്റെ വില വരുന്നത്. NCAP പുറത്തുവിട്ട വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് നടത്തുന്ന വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply