ചലിക്കുന്ന കൊട്ടാരം, ടൊയോട്ട വെൽഫെയർ

ഒരു ബിസിനെസ്സ് ക്ലാസ്സ് വിമാനയാത്രയുടെ ആഡംബരത്തിൽ ഒരു റോഡ് യാത്ര, ഇതാണ് ടൊയോട്ടയുടെ ഏറ്റവും പുതിയ പ്രീമിയർ കാറായ വെൽഫെയറിൽ ഒരുക്കിയിരിക്കുന്നത്. അത്യാഡംബരങ്ങൾ നിരവതിയുള്ള ഈ വാഹനം ഇന്ത്യയിൽ തന്നെ അഞ്ച്‌ എണ്ണം മാത്രമാണ് ഡെലിവറി ചെയ്തിട്ടുള്ളത്. മുന്നിൽ നിന്നും നോക്കിയാൽ ഒരു വലിയ വാനിനോട് സമാനമായ കാഴ്ചയാണ് ഉള്ളത്. വാഹനത്തിനു ലേക്ഷോറി ഫീൽ കിട്ടുവാൻ വേണ്ടി വാഹനത്തിന്റെ എല്ലാ ഭാഗത്തിലും ധാരാളം ക്രോമിന്റെ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

4935 MM നീളവും, 1858 MM വീതിയും ഈ വാഹനത്തിനുണ്ട്. കൂടാതെ 1895 MM ഹൈറ്റും വാഹനത്തിനുണ്ട്, 2815 കിലോഗ്രാമിന് ഇതിന്റെ ഭാരം. സെൽഫ് ചാർജിങ്ങോട് കൂടെയുള്ള ഒരു ഹൈബ്രിഡ് എൻജിനാണ് ഈ വാഹനത്തിനു ഉള്ളത് അതിനാൽ തന്നെ കൂടുതൽ ഇന്ധനക്ഷമത ഈ വാഹനം നൽകുന്നു. സെവെൻ സീറ്റർ വാഹനമായ വെൽഫെയറിന്റെ സീറ്റുകൾ എല്ലാം തന്നെ മികച്ച യാത്ര സുഖം നൽകുന്നവയാണ്. വലിയ വാഹനമായതിനാൽ തന്നെ പിന്നിലെ ഡോറുകൾ സ്ലൈഡ് ചെയ്‌തു തുറക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ ഡോറുകൾ തുറക്കുവാനും അടക്കുവാനും റീമോർട് ഉപയോഗിച്ചോ സ്വിച് അമർത്തോയോ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ എല്ലാ ഉപകരണങ്ങളും ഇലക്ട്രിക്കലായി നിയന്ത്രിക്കാവുന്നവയാണ്. ആഡംബരം തുളുമ്പി നിൽക്കുന്ന ഇന്റീരിയർ ആണ് വെൽഫെയറിൽ ടൊയോട്ട ഒരുക്കിവെച്ചിരിക്കുന്നതു. ഉള്ളിൽ ക്രോമിന്റെയും വുഡൻ ഫിനിഷിന്റെയും ഡിസൈനുകൾ ധാരാളം ഉൾപ്പെടുത്തിയിട്ടുണ്ട്.

വളരെ വലിയ ഒരു ഡാഷ്‌ബോഡാണ് വാഹനത്തിനുള്ളത്, അതിനെ ലെതർ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഉള്ളിലുള്ള ഡിസ്പ്ലയിൽകൂടെ വാഹനത്തിന്റെ ചുറ്റുമുള്ള 360 ഡിഗ്രി കാഴ്ചകൾ കാണാൻ കഴിയും. കൂടാതെ യാത്ര സുഖം വർധിപ്പിക്കുന്നതിന് വേണ്ടി എല്ലാ സീറ്റുകളും തണുപ്പിക്കുവാനും അതുപോലെ ചുടക്കുവാനും കഴിയുന്നവയാണ്. നിരവധി സ്റ്റോറേജ് സ്പൈസുകളാണ് വാഹനത്തിനുള്ളിലായ് ഉള്ളത്.

മറ്റുള്ള വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ടു സൺറൂഫുകളാണ് ഈ വാഹനത്തിനുള്ളത്. ഈ വാഹനത്തിന്റെ പ്രധാന സവിഷേശത ഇതിന്റെ പിൻ സീറ്റുകൾ തന്നെയാണ്. വളരെ വിശാലമായ ഒട്ടനവധി സവിശേഷതകൾ ഉള്ള സീറ്റുകളാണ് ഇതിലുള്ളത്. ആഡംബരത്തിനൊപ്പം തന്നെ സുരക്ഷയുടെ ഭാഗമായി അത്യാധുനികമായ ഒട്ടനവധി സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെൽഫെയറിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

PHOTO CREDITS : www.moneycontrol.com

Leave a Reply