ആഡംബരത്തികവിൽ മോഡിഫൈഡ് അംബാസിഡർ; വീഡിയോ കാണാം

ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായിരുന്ന ഒരു വാഹനമായിരുന്നു ഹുന്ദുസ്ഥാൻ മോട്ടേഴ്‌സ് പുറത്തിറക്കിക്കോണ്ടിരുന്ന അംബാസിഡർ. 2014 ൽ ഉത്പാദനം ഉപേക്ഷിച്ച അംബാസിഡർ ഇന്നും ജനഹൃദയങ്ങളിൽ വലിയ സ്ഥാനമുള്ള ഒരു വാഹനം തന്നെയാണ്. 1958 ൽ ആരംഭിച്ച അംബാസിഡറിന്റെ ജൈത്ര യാത്ര നീണ്ട 56 വർഷം നീണ്ടു നിന്നു. വാഹനത്തിന്റെ ഉത്പാദനം നിർത്തലാക്കി 8 വർഷത്തിനിപ്പുറവും ഈ വാഹനത്തിന്റെ തിരിച്ചു വരവിന് ആഗ്രഹിക്കുന്ന വാഹന പ്രേമികൾ ധാരാളമാണ്.

അതുപോലെ നിലവിൽ തങ്ങളുടെ കൈവശമുള്ള കാറുകളെ സ്വന്തം മക്കളെ പോലെ പരിചരിക്കുവരും നമുക്കിടയിലുണ്ട്. ഇന്ന് നാം പരിചയപ്പെടുന്നത് അത്തരമുള്ള ഒരു അംബാസിഡറിന്റെ വിശേഷങ്ങൾ ആണ്. 2010 മോഡലിലുള്ള അംബാസിഡർ ഗ്രാന്റിനെ ആണ് ഇവിടെ മോഡിഫിക്കേഷൻ വരുത്തി മനോഹരമാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന വാഹനങ്ങളോട് കിടപിടിക്കുന്ന താരത്തിലുള്ള സജീകരണങ്ങൾ ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ആഡംബരത്തികവർന്ന വാഹനത്തിന്റെ ഇന്റീരിയർ ആരെയും ആദ്യ കാഴ്ച്ചയിൽ തന്നെ ആകര്ഷിക്കുന്നതാണ്. വെള്ള നിറത്തിലുള്ള കാറിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് ടാൻ കളറിലും കറുപ്പിലുമാണ്. ധീർക യാത്രകൾക്ക് അനുയോജ്യമായ രീതിയിൽ വിശാലമായിതന്നെ കാറിന്റെ സീറ്റുകൾ മാറ്റിയിട്ടുണ്ട്. ഇതു നല്ല തൈസ്‌ സപ്പോട്ടും ഷോൾഡർ സപ്പോർട്ടും യാത്രക്കാർക് നൽകും. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ചുവടെയുള്ള വീഡിയോ കാണാം,

Leave a Reply