സ്‌പ്ലെൻഡറിന്റെ മോഡിഫിക്കേഷൻ കണ്ടു അതിശയിച്ചു വാഹനലോകം.

ഓരോ ഇന്ത്യക്കാരനും മറക്കാനാകാത്ത ഒരു ഇരു ചക്ര വാഹനമാണ് ഹീറോ ഹോണ്ട പുറത്തിറക്കിയ സ്‌പ്ലെണ്ടർ എന്ന ബൈക്ക്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുകയും. നിരത്തുകളിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതുമായ ഒരു വാഹനം ആയിരിന്നു ഹീറോ ഹോണ്ട സ്‌പ്ലെൻഡർ. ഹീറോയും ഹോണ്ടയും തമ്മിൽ പിരിഞ്ഞതിന് ശേഷവും ഹീറോ ഇപ്പോഴും ഈ വാഹനത്തിന്റെ പുറത്തിറക്കുന്നുണ്ട്.

90 കളിലെ യുവതയുടെ വികാരമായിരുന്ന ഈ വാഹനത്തിന്റെ ഇപ്പോഴും ഇഷ്ട്ടപെടുന്നവർ ഏറെയാണ്. ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹീറോ ഹോണ്ട സ്പ്ലെൻഡർനെ ഒരു കിടിലൻ സ്പോട്സ് ബൈക്ക് ആയി രൂപമാറ്റം വരുത്തുന്ന വീഡിയോ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. KGF എന്ന സിനിമയിൽ യാഷ് അഭിനയിച്ച റോക്കി ഭായ് ഓടിച്ച ബൈക്ക് നമ്മളാരും മറക്കാനിടയില്ല. എന്നാൽ റോക്കി ഭായ് ഓടിച്ച ബൈക്കിനെ വെല്ലുന്ന തരത്തിലുള്ള ബൈക്ക് ആണ് ഇവിടേ സ്‌പ്ലെൻഡറിൽ മോഡിഫിക്കേഷൻ വരുത്തിയെടുത്ത്.


KGF സിനിമയിൽ റോയൽ ഇൻഫെയ്ൽഡ് ട്രയംഫ് ആണ് ചിത്രീകരണത്തിനായി അന്ന് ഉപയോഗിച്ചിരിന്നത്. സ്‌പ്ലെൻഡറിന്റെ എൻജിനും, സസ്‌പെൻഷനും ഫോർക്കുമെല്ലാം പഴയപടി നിലനിർത്തിയാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. മുൻവശത്തെ ഹെഡ്ലിറ്റിന് പകരം മനോഹരമായ LED ലൈറ്റുകൾ ഘടിപ്പിച്ചു. നല്ല വലിപ്പമുള്ള ഓഫ് റോഡ് ടയറുകളും ബൈക്കിൽ നൽകി. ഇതു കൂടുതൽ സോപ്റ്റ്സ് ലുക്ക് ബൈക്കിന് നൽകുന്നുണ്ട്. പഴയ സ്‌പെളൻഡറിൽ നിന്നും കിടിലൻ സ്പോർട്സ് ബൈക്ക് ആയി മാറിയ വീഡിയോ കാണാം.

Leave a Reply