800 km മൈലേജുള്ള ഇലക്ട്രിക്ക് സ്പോർട്സ് കാറുമായി MG, വണ്ടിയെത്താന്‍ ഇനി രണ്ടുനാള്‍ മാത്രം!

ചൈനീസ് വാഹന നിർമാതാക്കൾ ആയ MG ഇലക്ട്രിക്ക് സ്‌പോർട് കാറിനെ അവതരിപ്പിക്കുന്നു. സൈബര്‍സ്റ്റര്‍ എന്ന പേരിൽ എത്തുന്ന ഇലക്ട്രിക്ക് വാഹനം ഒറ്റ തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 31 വാഹനത്തിനെ ആഗോള വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്. പ്രമുഖ ഓട്ടോ പോർട്ടൽ ആയ ഗാഡി വാടി ആണ് വിഷധാംശങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

സപ്പോർട് കാറുകൾക്ക് അനുയോജ്യമായ വളരെ ആകര്ഷകമായ എയ്‌റോ ഡയനാമിക് ഡിസൈനിൽ ആണ് കാർ നിമിച്ചിരിക്കുന്നത്. അതിനായി വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ വെന്റുകളും ബോഡി കിട്ടും വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആധുനിക ടെക്‌നോളജികൾ സംയോജിപ്പിച്ചു എത്തുന്ന ഇലക്ട്രിക്ക് സ്പോർസ് കാറിൽ 5ജി കണക്റ്റിവിറ്റി അടക്കമുള്ള ഫീച്ചറുകൾ ലഭ്യമാകും.


ഇന്റലിജന്റ് പ്യുര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും എംജി വാഹനതിനെ എത്തിക്കുക. കൂടാതെ ഗെയിമിംഗ് കോക്പിറ്റിൽ ആയിരിക്കും വാഹനത്തിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. ഇതു ലോകത്തെ തന്നെ ഗെയിമിംഗ് കോക്പിറ്റ് ലഭിക്കുന്ന ആദ്യ പ്യുര്‍ സൂപ്പര്‍കാര്‍ ആയിരിക്കും. പെർഫോമെൻസിൽ മികച്ചു നിൽക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന വാഹനം 100 കിലോമീറ്റർ വേഗം കൈവരുമാനത്തിനു 3 സെക്കന്റ് മാത്രമാണ് വേണ്ടത്.

Leave a Reply