ലുക്കിലും ഓഫ് റോഡിങ്ങിലും തിളങ്ങി MG ഗ്ലോസ്റ്റെർ

2018 ൽ ഇന്ത്യൻ മാർക്കറ്റിൽ വിപണി ആരംഭിച്ച എംജി എന്ന വാഹനനിർമാതാക്കൾക്ക് ഈ ചുരുങ്ങിയ 2 വർഷകാലയളവിൽ തന്നെ മികച്ച പ്രതികരണം ആണ് വിപണിയിൽ ലഭിച്ചത്. നിലവിൽ 3 മോഡൽ വാഹനങ്ങൾ ആണ് ഇതിനു മുൻപ് എം ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. MG ഹെക്ടർ എന്ന SUV വാഹനത്തെ ആണ് അത്യമായി ഇവർ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. അതിനു ശേഷം ഇലക്ട്രിക് വാഹനമായ MG ZX എന്ന വാഹനത്തെ എത്തിച്ചിരുന്നു. ഇതിനു പിന്നാലെ ഹെക്ടറിന്റെ തന്നെ 6 സീറ്റർ പതിപ്പിനിയെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.

ഇപ്പോൾ MG അവരുടെ ഏറ്റവും പുതിയ പ്രീമിയം SUV വാഹനത്തെ നിരത്തിലെത്തിച്ചിരിക്കുകയാണ്. ഗ്ലോസ്റ്റർ എന്ന അവരുടെ ഫ്ലാറ്റ് ഷിപ്പ് മോഡലായ ഈ വാഹനത്തെ 2020 ഓട്ടോ എക്സ്പോയിൽ ആണ് കമ്പനി പരിചയപ്പെടുത്തുന്നത്. ഓഫ് റോഡ് ഡ്രൈവിന് വലിയ പ്രാധാന്യം നൽകിയാണ് എം ജി ഈ വാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഏതുതരത്തിലുള്ള നിരത്തുകളിലൂടെയും അനായാസം സഞ്ചരിക്കുവാൻ വാഹനത്തിനാകും.

അതിനായി നിരവധി മോഡുകളും വാഹനത്തിൽ നല്കിയിട്ടുണ്ട്. ഇന്റർ നാഷണൽ മാർക്കറ്റിൽ ഉള്ള MG യുടെ മാക്സിസ് ഡി 90 എന്ന വാഹനത്തിന്റെ മറ്റൊരു പതിപ്പായി ആണ് ഗ്ലോസ്റ്ററിനെ അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗ്ലോസ്റ്ററിന്റെ രൂപശൈലിയിൽ മാക്സിസ് ഡി 90 യുമായുള്ള സാമ്യത പലയിടങ്ങളിലും കാണാം. വാഹനത്തിന്റെ മുന്നിൽ വലുപ്പം കൂടിയ ഗ്രിൽ ആണ് നൽകിയിട്ടുള്ളത്. വശങ്ങളിൽ നിന്നും ഉള്ള കാഴ്ച്ചയിൽ വളരെ വലിയ ഒരു വാഹനം തന്നെയാണ് ഗ്ലോസ്റ്റർ.

19 ഇഞ്ച് അലോയ്‌വീലുകൾ ആണ് വാഹനത്തിനു നല്കിയിരിക്കുന്നത്. വിശാലമായ ഉൾവശമാണ് വാഹനത്തിനുള്ളത്. 7 സീറ്റർ വാഹനമായിട്ടും വലിയ ബൂട്ട് സ്‌പൈസ് വാഹനത്തിനു ലഭിക്കുന്നുണ്ട്. മികച്ച ലെഗ് സ്പൈസും ഹെഡ് സ്പൈസും ഉള്ളിൽ ലഭിക്കുന്നു. സുഖകരമായ യാത്രയ്ക്ക് ഉതകുന്ന സീറ്റുകൾ ആണ് വാഹനതതിനുള്ളത്. വലുപ്പമുള്ള പനോരാമിക് സൺറൂഫ് വാഹനത്തിനു നല്കിയിട്ടുണ്ട്. 4 വീൽ ഡ്രൈവ് കേപ്പബിലിറ്റിയുള്ള ഗ്ലോസ്റ്റർ മികച്ച ഓഫ് റോഡ് പെര്ഫോമെൻസ് കാഴ്ച്ചവെക്കുന്നു. വാഹനത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം.


ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

.

Leave a Reply