പഴയ ബൊലേറോ എടുത്താൽ പണികിട്ടുമോ ? ബൊലേറോയുടെ മെക്കാനിക്കൽ റിവ്യൂ കാണാം.

ഇന്ന് നമുക്ക് ലഭ്യമായതിൽ ഏറ്റവും വിലക്കുറവുള്ള ഒരു ഓഫ് റോഡ് വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ. ഇന്ന് നാമിവിടെ പരിശോധിക്കുന്നത് ബൊലേറോയുടെ മെക്കാനിക്കൽ റിവ്യൂ ആണ്. കരുത്തനായ ഏതു നിരത്തുകളെയും കീഴടക്കാനാകുന്ന ഒരു മികച്ച വാഹനം തന്നെയാണ് ബൊലേറോ. മഹീന്ദ്ര ഈ വാഹനത്തെ എം വി പി ( MULTI UTILITY VEHICLE ) സെഗ്മെന്റിൽ ആണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഈ വാഹനത്തിൽ നിന്നും ഒരു SUV വാഹനത്തിന്റെ പെര്ഫോമെൻസ് ലഭിക്കുന്നുണ്ട് എന്ന് വേണം പറയാൻ.

വാഹനത്തിന്റെ മെക്കാനിക്കൽ റിവ്യൂ ആയതിനാൽ തന്നെ 2001 മോഡലിൽ ഉള്ള ഒരു വാഹനത്തെ ആണ് ഇവിടെ റിവ്യൂ ചെയ്യുവാനായി എടുത്തിരിക്കുന്നത്. ഡീസൽ എൻജിനിൽ മാത്രമാണ് ഈ വാഹനം നിലവിലുള്ളത്. ഡയറക്റ്റ് ഇൻജക്ഷന് സിസ്‌റ്റമുള്ള ഉള്ള 2500 CC എൻജിനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബൊലേറോയുടെ എൻജിനെ കുറിച്ച് പറയുകയാണെങ്കിൽ ഏറെ കാലം ഈടുനിൽക്കുന്ന മികച്ച ഒരു എൻജിൻ തന്നെയാണ് ഉള്ളത്.

അതുപോലെ തന്നെ എൻജിൻ ഭാഗത്തു നിന്നും അതികം പണികൾ ഒന്നും തന്നെ ഉണ്ടാവാറുമില്ല. അതല്ല അങ്ങനെ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടായാൽ തന്നെ അതികം പണച്ചിലവില്ലാതെ തന്നെ അത് റിപ്പയർ ചെയാവുന്നതുമാണ്. ഇപ്പോൾ വരുന്ന വാഹനങ്ങളിലുള്ള CRDI എൻജിനിൽ നിന്നും വലിയ തരത്തിലുള്ള മാറ്റങ്ങൾ ഇല്ലാത്ത ഒരു എൻജിനാണ് 2001 മോഡലായ ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഡയറക്റ്റ് ഇൻജക്ഷന് എൻജിനും.

നിലവിൽ ഈ വാഹനത്തിന് പൊതുവായി ഉണ്ടാകാറുള്ള ഒരു കംപ്ലയിന്റ് ആണ് വാഹനത്തിന്റെ ഇന്ധനം പൂർണമായും കത്താതെ ഒരു ഗന്ധത്തോടുകൂടിയ ഇളം നീല നിറത്തിലുള്ള പുക വാഹനത്തിൽ നിന്നും ഉണ്ടാകാറുള്ളത്. ഇതിന്റെ പ്രധാനകാരണം വാഹനത്തിന്റെ ഡീസൽ ഫിൽറ്ററിൽ അഴുക്ക് അടിഞ്ഞുകൂടി ഇഞ്ചക്ടറിലും ഫ്യൂൽ പമ്പിലും ഉണ്ടാകുന്ന തകരാറുകൾ ആണ്. അതിനാൽ തന്നെ അതുണ്ടാകാതിരിക്കാൻ ഡീസൽ ഫിൽറ്റർ കൃത്യ സമയത്തു മാറ്റികൊടുത്താൽ മതിയാകും. വാഹനത്തിന്റെ പൂർണമായ മെക്കാനിക്കൽ റിവ്യൂവിനയ് ചുവടെയുള്ള വീഡിയോ കാണാം.

വിഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനലോകത്തെ പുത്തൻ വിശേഷങ്ങളും വാർത്തകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply