MPV സെഗ്മെന്റിൽ തിളങ്ങാൻ മാരുതിയുടെ XL 7; കസ്റ്റമൈസ്ഡ് വേർഷൻ അവതരിപിച്ചു

രാജ്യത്തെ പ്രമുഖ വാഹനനിര്മാതാക്കൾ ആയ മാരുതി അടുത്തിടെ പുറത്തിറക്കിയ അവരുടെ XL 7 എന്ന വാഹനത്തിന്റെ കസ്റ്റമൈസ്‌ഡ്‌ വേർഷൻ അവതരിപ്പിച്ചിരിക്കുകയാണ്. വളരെ ആകര്ഷകമായ രൂപശൈലിയിൽ ഒരുക്കിയിട്ടുള്ള വാഹനം സുസുക്കിയുടെ പ്രീമിയം വാഹനമായി ആണ് എത്തുന്നത്. മാരുതിയുടെ 6 സീറ്റർ വാഹനമായ XL 6 ന്റെ അപ്ഡേറ്റഡ് 7 സീറ്റർ വാഹനമാണ് XL 7. SUV വാഹനങ്ങളുടേതിനു സമാനമായി മുൻവശത്തെ ഗ്രില്ലും ബമ്പറും നൽകിയിരിക്കുന്നു.

ഒപ്പം കാറിനു ചുറ്റും കറുത്ത നിറത്തിൽ സ്കേർട്ടിങ്ങും നൽകിയിട്ടുമുണ്ട്. വളരെ ആകർഷകവും പുതുമയുള്ളതുമായ ഹെഡ് ലൈറ്റ് കാറിന്റെ കാഴ്ച്ച കൂടുതൽ മനോഹരവും സ്‌പോർട്ടി ലുക്കുമാകുന്നു. ഇവയ്ക്ക് പുറമെയാണ് ഇപ്പോൾ ഈ വാഹനത്തിന്റെ കസ്റ്റമൈസ്ഡ് വേർഷൻ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ കാറിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലഗേജ് ക്യാരിയറും. പുതിയ അലോയ് വീലുമാണ്.


1.5-litre K15B mild-hybrid പെട്രോൾ എൻജിനിൽ ആണ് വാഹനം എത്തുന്നത്. ഈ എൻജിനിൽ നിന്നും 104.7 PS പവർ 6,000 rpm ലും 138 Nm ടോർക്ക് 4,400 rpm ലും ലഭിക്കുന്നു. 5 സ്‌പീഡ്‌ മാനുൽ 4 സ്‌പീഡ്‌ ടോർക്ക് കോൺവെർട്ടബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്. 12 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്.

Leave a Reply