മാരുതി സുസുക്കിയുടെ S-cross ഇനി മുതൽ പെട്രോൾ എൻജിനിൽ മാത്രം; മാറ്റങ്ങളുമായി പുതിയ S-cross BS6 ഷോറൂമുകളിൽ എത്തി.

ഇന്ത്യൻ വാഹനവിപണിയിൽ പ്രധാന വാഹനിര്മാതാക്കളായ മാരുതിയുടെ TOP END വാഹനമാണ് S-cross. ക്രോസ് ഓവർ SUV സെഗ്മെന്റിൽ ആണ് മാരുതി ഈ വാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്. നിരവധി ആകർഷകമായ ഫീച്ചറുകൾ കൊണ്ട് തന്നെ ഈ വാഹനത്തിന് വിപണിയിൽ നല്ല തരത്തിലുള്ള സ്വീകാര്യതയും ലഭിച്ചു. ഇപ്പോൾ ഈ വാഹനത്തിന്റെ BS 6 എഡിഷൻ S-cross നെ മാരുതി തങ്ങളുടെ ഷോറുമുകളിൽ എത്തിച്ചിരിക്കുകയാണ്

മാരുതി സുസുക്കി S-cross BS6 ലേക്ക് മാറിയപ്പോൾ വന്നിട്ടുള്ള എടുത്തു പറയേണ്ട മാറ്റം എൻജിനിലെ മാറ്റം ആണ് .മുന്നേ ഉണ്ടായിരുന്ന ഫിയറ്റിന്റെ 1.3 ലിറ്റർ മൾട്ടിജെറ് ഡീസൽ എൻജിനിൽ നിന്നും സ്മാർട് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ എന്ജിനിലേക്കുള്ള മാറ്റമാണ്. BS 6 ലേക്ക് മാറിയപ്പോൾ എൻജിനിലെ മാറ്റം അല്ലാതെ രൂപത്തിലും ഡിസൈനിലും പ്രധാനപ്പെട്ട മാറ്റങ്ങളൊന്നുനും വന്നിട്ടില്ല.

ബിഎസ് 6 പെട്രോൾ എൻജിന് 77 കിലോവാട്ട് കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. സെഗ്‌മെന്റിലെ ഏറ്റവും മികച്ചത് എന്ന അവകാശപ്പെടാനാകുന്ന 18.55 കിലോമീറ്ററാണ് ഇന്ധനക്ഷമത (ഓട്ടമാറ്റിക്കിന് 18.43 കി.മീ). അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം നാലു സ്പീഡ് സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും പെട്രോൾ എൻജിൻ എസ് ക്രോസ് ലഭിക്കും.

ആറു മോഡലുകളിലായി മാനുവൽ ഓട്ടമാറ്റിക് വേരിയന്റുകളിൽ ലഭിക്കുന്ന എസ് ക്രോസിന് 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് വില. സിഗ്മ 8.39 ലക്ഷം രൂപയും ഡെൽറ്റയ്ക്ക് 9.60 ലക്ഷം രൂപയും ഡെൽറ്റ ഓട്ടമാറ്റിക്കിന് 10.83 ലക്ഷം രൂപയും സീറ്റയ്ക്ക് 9.95 ലക്ഷം രൂപയും സീറ്റ ഓട്ടമാറ്റിക്കിന് 11.18 ലക്ഷം രൂപയും ആൽഫയ്ക്ക് 11.15 ലക്ഷം രൂപയും ആൽഫ ഓട്ടമാറ്റിക്കിന് 12.39 ലക്ഷം രൂപയുമാണ് വില. കൂടുതൽ അറിയുവാൻ വീഡിയോ കാണാം

ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply