ഓഫ് റോഡിങ്ങിൽ തിളങ്ങാൻ ജമിനി

ഇന്ത്യയിലെ ആളുകളുടെ മനസിൽ എന്നും മറക്കാനാകാത്ത ഒരു വാഹനമാണ് മാരുതിയുടെ ജിപ്‌സി എന്ന കാർ. ഒരു കാലത്തേ യുവാക്കളുടെ ഹരമായിരുന്ന ഈ വാഹനം മാരുതി ആദ്യമായ് വിപണിയിൽ എത്തിച്ചത് 1985 ലാണ്. രൂപഭംഗിയിലുള്ള ആകർഷണം കൊണ്ട് തന്നെ അന്ന് മുതൽക്കേ ജിസിക്ക് വലിയ ഡിമാന്റും ഉണ്ടായി. 1970 ൽ മാരുതി പുറത്തിറക്കിയ ജിമിനി എന്ന വാഹനത്തെ പിൻവലിച്ചുകൊണ്ടായിരുന്നു അന്ന് ജിപ്‌സിയെ വിപണിയിൽ കൊണ്ട് വന്നത്. 1985 ൽ പുറത്തിറക്കിയ ഈ വാഹനത്തിന് നാൾ ഇതുവരെയും ഒരു രൂപമാറ്റവും വരുത്തിയിട്ടില്ല എന്നതായിരുന്നു ഇതിന്റെ ഒരു പ്രത്യകത.

ആകെ വരുത്തിയ മാറ്റം എൻജിനിൽ മാത്രമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈ വാഹനം വിപണിയിൽ നിന്നും അപ്രീത്യക്ഷമായിരിക്കുകയായിരുന്നു. ഇപ്പോൾ ജിപ്‌സിയെ മാരുതി പിൻവലിച്ചുകൊണ്ട് അതിനുപകരം നാലാം തലമുറയിലെ ജിമിനിയെ വിപണിയിലേക്ക് കൊണ്ട് വരുകയാണ്. 2020 ലെ ഓട്ടോ സ്‌പോയിൽ ആണ് ഈ വാഹനത്തെ മാരുതി പരിചയപെടുത്തിയിരിക്കുന്നതു. പഴയ ജിപ്സിയോട്‌ സാമ്യമുള്ള തരത്തിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്‍ലൈറ്റുകളാണ് പുതിയ ജിമ്മിനിയിലും നൽകിയിട്ടുള്ളത്. മുന്നിലെ ഗ്രില്ലുകൾ ഓഫ് റോഡ് വണ്ടികളുടേതിനു സമാനമായ രീതിയിലുള്ളതാണ്.

മുന്നിലെ കാഴ്ച്ചയിൽ തികഞ്ഞ ഒരു ഓഫ് റോഡ് വാഹനം തന്നെയാണ് ജിമിനി. വശങ്ങളിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വാഹനത്തിന്റെ വലുപ്പം പഴയ ജിപ്‌സിയുടെ അത്ര ആണെങ്കിലും എല്ലാ ഘടകങ്ങളിലും പുതിയ തലമുറയിലുള്ള വാഹനങ്ങളിലുള്ള ഡിസൈനുകളിലാണ് ഉള്ളത്. 4 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി.ഓഫ് റോഡിങ്ങിന് ഉതകുന്ന തരത്തിൽ പാർടൈം ഫോർ വീൽ ഡ്രൈവ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഷോക് അബ്‌സോർബും, ഗ്രൗണ്ട് ക്ലിയറൻസും ഓഫ് റോഡിങ്ങിനെ കൂടുതൽ സഹായിക്കുന്നതരത്തിലുള്ളതാണ്.

PHOTO CREDITS : www.globalsuzuki.com

Leave a Reply