രാജ്യത്തു ഏറ്റവും കൂടുതൽ വാഹനങ്ങൾ വിൽപന നടത്തുന്ന മാരുതി പുതുതായി ഒരു വാഹനത്തേക്കുടെ എത്തിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ കൂടതൽ ആരാധകരും മത്സരവും നടക്കുന്ന കോംപാക്ട് SUV സെഗ്മെന്റിൽ ആയിരിക്കും പുതിയ വാഹനം എത്തുക. നിലവിൽ മാരുതിയുടെ ഈ സെഗ്മെന്റിൽ ഉള്ള ബ്രെസ്സയുടെ താഴെയായി ആയിരിക്കും അടുത്ത വാഹനത്തിനി സ്ഥാനം.
മാരുതിയുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡൽ ആയ ബ്രെസ്സയുടെ പ്ലാറ്റഫോമിൽ ആണ് പുതിയ വാഹനത്തിന്റെ അവതരിപ്പിക്കുക. മാരുതി ബെലോനോയെ പൂർണമായും പരിഷ്കരിച്ചുകൊണ്ട് ഒരു സബ്-4 മീറ്റർ SUV വാഹനമായിരിക്കും ഇത്. ബെലോനോയിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കടം കൊണ്ടായിരിക്കും പുതിയ സബ്മീറ്റർ SUV യെ സുസുക്കി അവതരിപ്പിക്കുക. ഇതു 88 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാനാകും.
ഓട്ടോ എക്സോയിൽ മാരുതി അവതരിപിച്ച വാഹനത്തിന്റെ കണ്സെപ്റ് മോഡൽ ഒരു കൂപ്പെ കാറിനെ അനുസ്മരിക്കുന്നതാണ്. ബെലേനോയുടെ അടിസ്ഥാന ശൈലിയിൽ ഉള്ള വാഹനത്തിനു കൂടുതൽ വലുപ്പവും ഗ്രൗണ്ട് ക്ളിയറൻസും പ്രതീക്ഷിക്കാം. YTB’ എന്ന കോഡ്നാമത്തിലാണ് കമ്പനി ഈ വാഹനത്തിന്റെ കോസെപ്റ് മോഡലിനെ പ്രദർശിപ്പിച്ചത്. മാരുതി വാഹനങ്ങളുടെ നിരയിൽ ബ്രെസ്സയുടെ താഴെയായി സ്ഥാനം പിടിക്കുന്ന വാഹനം പ്രീമിയം ഹാച്ച്ബാക്ക് കാറിനേക്കാൾ വിലകൂടുതൽ ആയിരിക്കും.