മാരുതി 800 തിരിച്ചു വരുന്നു? മാരുതിയുടെ പുതിയ എൻട്രി ലെവൽ വാഹനമാകാൻ പുതിയ 800

ഒരു കാലത്തു നിരത്തു വാണിരുന്ന മാരുതി 800 എന്ന കുഞ്ഞൻ വാഹനം തിരിച്ചു വരുന്നു എന്നാണ് വാഹനലോകത്തു നിന്നും ലഭിക്കുന്ന വിവരം. വാഹനം നിരത്തുകൾ ഒഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ മറക്കാത്ത ഒരു മോഡൽ തന്നെയാണ് മാരുതി 800. മാരുതിയുടെ എൻട്രി ലെവൽ വാഹനമായി ഇറങ്ങിക്കൊണ്ടിരുന്ന ഈ വാഹനത്തിനെ പിൻവലിച്ചു ആൾട്ടോ എന്ന മോഡലിലെ കൊണ്ട് വരുകയായിരുന്നു.

എന്നാൽ ഇപ്പോഴുള്ള ആൾട്ടോയെ അതേപണി നില നിർത്തി ഈ വാഹനത്തിനു താഴെയായി 800 CC യിൽ മാരുതി 800 ന്റെ പുതിയ മോഡലിനെ എത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്. 47 bhp പവറും 69 nm ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനിലായിരിക്കും പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക. മാരുതിയുടെ അവസാനമായി ഇറങ്ങിയ എസ്-പ്രൊസോ, വാഗണ്‍ ആര്‍ മോഡലുകള്‍കളുടെ ഹാര്‍ട്ട്‌ടെക്ട്-കെ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും ഈ വാഹനം എത്തുന്നത് എന്നാണ് സൂചന.

പുതിയ bs 6 മാനദണ്ഡം പാലിക്കുന്ന 800 cc പെട്രോൾ എൻജിൻ ആണ് വാഹനത്തിൽ ഉണ്ടാവുക. വാഹനത്തിന്റെ രൂപശൈലിയിൽ പഴയ 800 ന്റെ സാമ്യം കൊണ്ടു വരും. എന്നാൽ പുതുതലമുറ വാഹനങ്ങളെ മത്സരിക്കുന്നതിനുള്ള ഡിസൈൻ മികവും ഫീച്ചറുകളും വാഹനത്തിനുണ്ടാകും. സുരക്ഷയുടെ ഭാഗമായി എബിഎസ്, ഇബിഡി, എയര്‍ബാഗ്, റിവേഴ് പാര്‍ക്കിങ്ങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവ ഈ വാഹനത്തില്‍ സ്റ്റാന്റേഡ് ഫീച്ചേഴ്‌സായി ഉണ്ടാകും.

മാരുതി ആൾട്ടോയുടെ എതിരാളികളായ റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ, ഹ്യുണ്ടായി ഇയോണ്‍ എന്നീ വാഹനങ്ങൾ തന്നെയായിരിക്കും വരാനിരിക്കുന്ന 800 ന്റെ എതിരാളികൾ. മറ്റുള്ള വാഹനങ്ങളിൽ ഉള്ളതുപോലെ ഓട്ടോമാറ്റിക് ഓപ്ഷൻ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയേക്കാം. നിലവിൽ ഈ വാഹനത്തെ കുറിച്ച് മാരുതി ഔദ്യോധികമായി ഒന്നും അറിയിച്ചിട്ടില്ല. 2022 നു ശേഷമായിരിക്കും ഈ വാഹനം നിർമിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.


വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply