ചാർജ് തീരില്ല, ഓട്ടത്തില്‍ ചാര്‍ജാകും; EV ക്ക് പകരം ഹൈബ്രിഡ് കാറുമായി മാരുതി

ഇന്ന് ഓട്ടോമൊബൈൽ രംഗം ഇലക്ട്രിക് രംഗത്തെക്കുള്ള കുതിച്ചു ചാട്ടത്തിലാണ്. ഒട്ടുമിക്ക ബ്രാൻറുകളും അവരുടെ ഇലക്ട്രിക് വാഹനങ്ങളെ ഇതിനോടകം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാലും ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കിന്നതു നമ്മുടെ നാട്ടിലെ ചാർജിങ്ങ് സ്റ്റേഷനുകളുടെ അഭാവനമാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഉതകുന്ന ഒരു ഇൻഫ്രാസ്ട്രക്ച്ചർ നിലവിൽ ഇല്ലാത്ത ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഇത് എത്രത്തോളം പ്രവർത്തികമാകും എന്ന് വിദക്തർ അഭിപ്രായപ്പെടുന്നുണ്ട്.

ഈ സാഹചര്യം മനസ്സിലാക്കി കൊണ്ട് തന്നെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കൾ ആയ മാരുതി കൈകൊണ്ടിരിക്കുന്ന ഒരു ആശയമാണ് ഹൈബ്രിഡ് കാറുകളെ നിരത്തിലെത്തിക്കുക എന്നത്. ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ഇലക്ട്രിക് കാറുകൾക്ക് തടസ്സം സൃഷ്ട്ടിക്കുമോൾ ഹൈബ്രിഡ് കാറുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജ് ആകുകയും ഈ ചാർജിൽ വാഹനം ഓടിക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ സ്റ്റാർട്ടിങ് സമയത്തും ഓടിത്തുടങ്ങുന്ന കുറച്ചു സമയത്തേക്ക് മാത്രം ഇന്ധനം ഉപയോഗിക്കുന്നുള്ളൂ.


ഇലക്ട്രിക് കാറുകളെത്തിനു സമാനമായി മലിനീകരണം കുറയ്ക്കുന്നു എന്നതും ഹൈബ്രിഡ് കാറുകൾ ഭാവി വാക്താനമാകുന്നു. അതോടൊപ്പം ദീർഘ ദൂര യാത്രകളിലും ഈ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ തന്നെ മാരുതി ഇപ്പോൾ ടോയോട്ടയുമായി സഹകരിച്ചു കൂടുതൽ കാര്യക്ഷമമായ ഹൈബ്രിഡ് കാറുകൾ നിർമിക്കാൻ ഒരുങ്ങുകകയാണ്.

നിലവിൽ ടോയോട്ടയുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങളുടെ മാതൃക ഇതിനോടകം മാരുതി വികസിപ്പിച്ചിട്ടുണ്ടെന്നാണ് മാരുതി കോർപ്പറേറ്റ് പ്ലാനിങ് മേധാവി രാഹുല്‍ ഭാരതി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം നടന്നു വരികയാണ്. എന്നാൽ ഇലക്ട്രിക്ക് ഇൻഫ്രാസ്റ്റ്ക്ച്ചർ പൂർണതയിൽ എത്താത്തതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ ഹൈബ്രിഡ് കാറുകളാണ് ഉചിതം എന്നാണ് ഇവരുടെ അഭിപ്രായം.

Leave a Reply