വിപണിയെ ആകാംഷയിൽ നിർത്തി സെലേറിയോ.

മാരുതി സുസുക്കിയുടെ ഒരു മികച്ച ശ്രേണി ഉണ്ടായിരുന്നു. സെലറിയ എന്ന് പറയുന്നത് 2014 ആയിരുന്നു മാരുതി അവതരിപ്പിച്ചിരുന്നത്. ഇത് വിപണിയിൽ എത്തിയതോടെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ആയിരുന്നു വാഹനത്തിന് ലഭിച്ചിരുന്നത്. വർധിച്ചുവരുന്ന മത്സരത്തിന് മറുപടിയായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സെലറിയയുടെ ഒരു പുതിയ മോഡലിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇതിനോടകം തന്നെ ഈ വാഹനം ഒരു ടെസ്റ്റ് ഡ്രൈവ് നടത്തിയെന്നും അറിയാൻ സാധിക്കുന്നു. പല സമയങ്ങളിലായി പുതിയ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ഒക്കെ പുറത്തു വരികയും ചെയ്യുന്നതാണ്. യഥാർത്ഥ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതായി ഇറങ്ങുന്ന മാരുതി സുസുക്കി സെലേറിയോ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടാവുക എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി പഴയ പതിപ്പിനെ കമ്പനി വിപണിയിൽ നിന്നും പൂർണമായും പിൻവലിക്കുമെന്നും സൂചനകൾ വരുന്നുണ്ട്.

ഇത് ഉടനെ എത്തുമോ എന്ന അറിയിപ്പുകളൊന്നും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പുതിയ മോഡൽ ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ വിപണിയിലെത്തുമെന്ന് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിലെ കോവിഡ് പ്രതിസന്ധികൾ കാരണമായിരിക്കാം ചിലപ്പോൾ ഇത് വൈകുന്നത് എന്നും അനുമാനം ഉണ്ട്. എങ്കിലും വാഹനപ്രേമികൾ എല്ലാം അത്യധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതുതായി എത്തുന്ന ഈ വാഹനത്തിന് വേണ്ടി.

Leave a Reply