ഡ്രൈവിങ്ങിൽ ഇത് ശീലമാക്കൂ റോഡപകടങ്ങൾ ഇല്ലാതാക്കാം.

റോഡപകങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും പറയാറുള്ള ഒരു കാര്യമാണ് നമ്മൾ എത്രയൊക്കെ ശ്രെദ്ധിച്ചു പോയാലും എതിരെ വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന്. ഇതു ഏറെക്കുറെ ശെരിയുമാണ്. എന്നിരുന്നാലും എതിരെ വരുന്ന വാഹനം മൂലം നമുക്ക് അപാകമുണ്ടാകും എന്ന ബോധ്യത്തോടുകൂടെ ഡ്രൈവ് ചെയ്യുന്ന ശീലം വലിയ തോതിൽ റോഡപകടങ്ങൾ കുറക്കുവാൻ സാധിക്കും. ഇങ്ങനെ വാഹനമോടിക്കുന്നതിനു ഡിഫെൻസീവ് ഡ്രൈവിംഗ് എന്നാണ് പറയുന്നത്.

ഇതിനു നിരവധി കാര്യങ്ങൾ ശ്രെദ്ധിക്കാനുമുണ്ട്. പഠനങ്ങൾ പറയുന്നത് പൂർണമായും വാഹനമോടിക്കാൻ അറിയാവുന്ന യഥാർത്ഥ ഡ്രൈവർ എന്നാൽ അത് ഡിഫൻസീവ് ഡ്രൈവർ ആണ് എന്നാണ്. അപ്പോൾ നമ്മുടെ നാട്ടിൽ എത്രപേർക്ക് ശെരിക്കും വാഹനമോടിക്കാൻ അറിയാമെന്നു ചിന്തിക്കാവുന്നതേ ഉള്ളു. ഡിഫൻസീവ് ഡ്രൈവിങ്ങിനു വേണ്ട പ്രധാന കാര്യം മാനസിക നിയന്ത്രമാണ്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കുന്നതിന് പകരം സാഹചര്യങ്ങൾക്ക് അനുസരിച്ചു വിവേകപരമായ തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രാപ്‌തി ഉണ്ടാകണം.

ഇത് നമ്മളെയും നമുക്ക് ചുറ്റുമുള്ളവരെയും എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുകയാണ് വേണ്ടത്. എങ്ങനെ ഒരു ഡിഫെൻസീവ് ഡ്രൈവർ ആകാം എന്ന് മനസ്സിലാക്കാവുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനു ചുവടെ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വളരെ ഉപയോഗപ്രദമായ ഈ വീഡിയോ നിങ്ങൾ പൂർണമായും കാണുകയും, നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും ചെയ്യൂ. ഉത്തരവാതിത്വമുള്ള ഒരു ഡ്രൈവിംഗ് സംസ്‌കാരം നമുക്ക് വാർത്തെടുക്കാം.

Leave a Reply