വാഹനങ്ങളുടെയോ മെഷീന്റെയോ ഏതുപാർട്സും കുറഞ്ഞ വിലക്ക് ഉണ്ടാക്കി തരുന്ന സ്ഥലം കാണാം

സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. എന്നാൽ പലപ്പോഴും പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി നമുക്ക് ഉണ്ടാവണമെന്നില്ല. അപ്പോൾ ചെയ്യാവുന്ന ഒരു കാര്യം ഒരു സെക്കൻ ഹാൻഡ് കാർ വാങ്ങുക എന്നതാണ്. പക്ഷെ സെക്കൻ ഹാൻഡ് കാർ വാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം വാങ്ങിയതിന് പിറകെ വരുന്ന മൈന്റെനൻസുകൾ ആണ്. കൂടുതൽ പണം ഈ വകയിൽ നമ്മടെ കയ്യിൽ നിന്നും പോയേക്കാം. നിങ്ങൾളോ നിങ്ങൾക്കറിയാവുന്നവരോ ഇങ്ങനെ പഴയ വാഹനം വാങ്ങി പണികിട്ടിയവരുണ്ടെങ്കിൽ ഈ കാര്യം ഒന്ന് അറിഞ്ഞിരുന്നാൽ ഉപകാരമാകും.

വാഹനത്തിന്റെ ഏതു പാർട്സും കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരു സ്ഥലത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കുറഞ്ഞ വിലക്ക് എന്ന് കേൾക്കുമ്പോൾ നിങ്ങൾ കരുതും ഇതു പഴയവണ്ടികളിൽ പൊളിച്ചത് ആയിരിക്കുമെന്ന് എന്നാൽ ഇതു അങ്ങനെ അല്ല. നിങ്ങൾ കൊടുക്കുന്ന ഏതൊരു മെക്കാനിക്കൽ പാർട്സും അവർ അവിടെ തന്നെ ഉണ്ടാക്കി എടുക്കുകയാണ് ചെയ്യുന്നത്. തമിഴ് നാട്ടിലുള്ള കോയമ്പത്തൂരിലെ ഗണപതിയൂർ എന്ന സ്ഥലത്താണ് ഇതു ഉണ്ടാക്കുന്നത്. വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് പുറമെ എല്ലാവിധ മെഷീൻ പാർട്സുകളും ഇവിടെ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അതിനാൽ തന്നെ ഒരു സംരംഭം നിങ്ങൾ തുടങ്ങുക ആണെങ്കിലോ അല്ലെങ്കിൽ ഒരു സംരംഭം നിലവിൽ നിങ്ങൾക്ക് ഉണ്ടെങ്കിലോ അവിടെ ഉള്ള മെഷീനുകൾക് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ ഇവിടെ നിന്നും കുറഞ്ഞ വിലക്ക് അതിന്റെ സ്പെയർ പാർട്സുകൾ വാങ്ങാവുന്നതാണ്. ഇനി നിങ്ങൾ ഒരു വർക്ക് ഷോപ്പ് നടത്തുകയാണെങ്കിലോ നിങ്ങൾക്ക് ഇവിടെ നിന്നും ഏതൊരുതരത്തിലുള്ള മെക്കാനിക്കൽ പാർട്സും ഉണ്ടാക്കി വാങ്ങാവുന്നതാണ്. മെറ്റൽ കൊണ്ട് നിർമിക്കുന്ന എല്ലാ ഉപകരണങ്ങളും ഇവിടെ ലഭിക്കും എന്നതാണ് പ്രേത്യേകത.

നിങ്ങൾ എന്തെങ്കിലും ഒരു പുതിയതാരത്തിലുള്ള മെഷീൻ വേണമെന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ തന്നെ ഒരു മെഷീൻ കണ്ടു പിടിച്ചാൽ. വാണിജ്യ അടിസ്ഥാനത്തിൽ അവ നിർമിക്കുവാൻ ഇവിടെ അതിന്റെ ഒരു സാമ്പിൾ മാത്രം കൊടുത്താൽ മതിയാകും. അപ്പോൾ ഈ അറിവ് പലർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. അതിനാൽ തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. ഈ സ്ഥലത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവിടെ ഉണ്ടാക്കുന്നതു എന്തോക്കെയാണെന്നും ചുവടെയുള്ള വിഡിയോയിൽ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ പുത്തൻ വിശേഷങ്ങളും വാർത്തകളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply