നെക്‌സോൺ EV യ്ക്ക് കരുത്തുറ്റ എതിരാളിയുമായി മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക് കാർ.

വാഹന വിപണി ഇലെക്ട്രിക്ക് യുഗത്തിലേക്കുള്ള കാൽവെയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ എല്ലാ വാഹന നിർമാതാക്കളും പുതുതായി അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ഉടൻ എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞത് ടാറ്റ മോട്ടേഴ്‌സിനാണ്. ടാറ്റയുടെ നെക്‌സോൺ EV യിലൂടെ ആണ് ടാറ്റ ഇന്ത്യയിൽ ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ടാറ്റയുടെ തന്നെ സബ് ഫോർ മീറ്റർ കോപാക്ട് സെഡാൻ കാറായ ടിഗോറിലും EV പതിപ്പിനെ അവതരിപിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ മുഖമായി ടാറ്റ മാറി. എന്നാൽ ഇപ്പോൾ ടാറ്റയ്ക്ക് ഒരു കരുത്തുറ്റ എതിരാളിയുമായി മഹിന്ദ്ര എത്തുകയാണ്. ടാറ്റയുടെ നെക്‌സോൺ EV യുമായി മത്സരിക്കാൻ ആണ് മഹിന്ദ്ര പുതിയ വാഹനത്തിന്റെ എത്തിക്കുന്നത്. മഹീന്ദ്രയുടെ കോപാക്റ് SUV കാറായ XUV 300 ന്റെ ഇലക്ട്രിക്ക് പതിപ്പിനെയാണ് എത്തിക്കുന്നത്.

നിലവിലെ XUV 300 ൽ നിന്നും ഇലക്ട്രിക് XUV 300 നു നീളം കൂടുതൽ ആയിരിക്കും എന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. അതിനാൽ തന്നെ വാഹനം സബ് ഫോർ മീറ്റർ സെഗ്മെന്റിൽ നിന്നും ഉയർന്നതാവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ടാറ്റയുടെ നെക്‌സണിനെക്കാൾ വില കുറവായിരിക്കും മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് XUV 300 നു. ഇത് വാഹനത്തിനു വിപണിയിൽ മുൻതൂക്കം നൽകും. ഇലക്ട്രിക് XUV 300 നു പുറമെ മറ്റു മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കുവാൻ മഹിന്ദ്ര പദ്ധതിയിടുന്നുണ്ട്. ഏതാനും വർഷങ്ങൾ കൊണ്ട് തങ്ങൾ പൂർണമായും ഇലക്ട്രിക് വാഹന നിർമാതാക്കൾ ആകും എന്നും മഹിന്ദ്ര അറിയിച്ചിട്ടുണ്ട്.

Leave a Reply