അടുത്ത തലമുറയുടെ ബൊലേറോയെ എത്തിക്കുമെന്ന് മഹിന്ദ്ര

രാജ്യത്തു ഏറ്റവും കൂടുതൽ യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്ന മഹിന്ദ്ര അടുത്ത 5 വർഷത്തിനുള്ളിൽ 9 പുതിയ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2026 ൽ താറിന്റെ 5 ഡോർ വേരിയന്റ് അടക്കം 9 SUV കളും എംപിവി കളുമാണ് എത്തുന്നത്. ഇതിൽ ബൊലേറോയുടെ അടുത്ത തലമുറ വാഹനവുണ്ടാകും എന്നും മഹിന്ദ്ര പ്രഖ്യാപിച്ചിരുന്നു.

പുതിയ ഥാറിനു അടിസ്ഥാനമായ ലാൻഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് മഹിന്ദ്ര പുതു തലമുറ ബൊലേറോ എത്തിക്കുന്നത്. ഇതേ പ്ലാറ്റുഫോമില് തന്നെയാകും പുതു തലമുറ സ്കോർപ്പിയോയും അവതരിപ്പിക്കുക. നിലവിലുള്ള ബൊലേറോയുടെ പരുക്കൻ ശൈലി നിലനിർത്തി തന്നെ വാഹനത്തിന് കൂടുതൽ സ്‌പോർട്ടി ലുക്ക് കൊണ്ടുവരും. കാലാനുസ്തൃതമായ മാറ്റങ്ങൾ ഇന്റീരിയറിലും പ്രതീക്ഷിക്കാം.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷണൽ ഇൻസ്ട്രുമെന്റ് കൺസോൾ,പവർ വിൻഡോകൾ, റിയർ എസി വെന്റുകളോടുകൂടിയ എസി യൂണിറ്റ് മുതലായ ഫീച്ചറുകൾ പുതു തലമുറയിലെ മഹീന്ദ്ര ബൊലേറോയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നു. 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ആണ് പുതിയ ബൊലേറോയ്ക്ക് കരുത്തു നൽകുക. ഈ എഞ്ചിൻ 132 bhp പവറും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 2023 ൽ തന്നെ പുതിയ തലമുറയിലെ ബൊലേറോ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്.

Leave a Reply