മൈലേജ് ടെസ്റ്റിലും ഞെട്ടിച്ചു മഹിന്ദ്ര താർ.

വാഹനപ്രേമികൾ ഏറെ പ്രതീക്ഷകളുടെ കാത്തിരുന്ന് എത്തിയ ഒരു വാഹനമാണ് പുതിയ മഹിന്ദ്ര താർ. വിപണിയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ റെക്കോർഡ് ബുക്കിങ്ങും ഈ വാഹനത്തിനു ലഭിച്ചു. ഡിസൈനിലും ഫീച്ചറുകളും വാഹനം കാണുന്ന ആരെയും വളരെയധികം ആകർഷിക്കുന്ന ഒരു ഘടകം തന്നെയിരുന്നു. ഇപ്പോൾ വാഹനത്തിന്റെ ഇന്ധന ക്ഷമത പരിശോധിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

നിലവിൽ രണ്ടു എൻജിൻ ഓപ്ഷനുകൾ ആണ് വാഹനത്തിനുള്ളത്. 2.0 ലിറ്റർ പെട്രോൾ എൻജിനും 2.0 ലിറ്റർ ഡീസൽ എഞ്ചിനിലുമാണ് വാഹനം എത്തുന്നത്. 180 bhp പവർ ആണ് ഈ വാഹനത്തിന്റെ പെട്രോൾ എൻജിൻ നൽകുന്നത്. ഒപ്പം 320 nm ടോർക്കും നൽകുന്നു. ഇതു ഡീസൽ എന്ജിനിലേക്ക് വരുമ്പോൾ 130 bhp പവറും 300 nm നൽകുന്നു. ഈ രണ്ടു എഞ്ചിനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുകൾ ലഭ്യമാണ്.

ഇവിടെ മൈലേജ് ടെസ്റ്റിനായി എടുത്തിരിക്കുന്നത് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ വാഹനമാണ്. ഫുൾ ടാങ്ക് ഡീസൽ നിറച്ച വാഹനം ഹൈവേയിലൂടെ ഓടിച്ചാണ് ടെസ്റ്റ് നടത്തിയത്. 191.1 കിലോമീറ്ററോളം ദൂരം മൈലേജ് ടെസ്റ്റിനായി വാഹനം ഹൈവേയിലൂടെ ഓടിച്ചു. 191 കിലോമീറ്റെർ ഓടിച്ച ശേഷം വാഹനം രണ്ടാമത് ഇന്ധനം നിറയ്ക്കുന്നതിനായി ഫ്യൂൽ ബങ്കിൽ കയറി. ഇപ്പോൾ വാഹനത്തിന്റെ ക്ലസ്റ്ററിൽ നിന്നും കാണിക്കുന്ന ആവറേജ് ഫ്യൂൽ ഇക്കോണമി 19.6 ആയിരുന്നു.

ഇപ്പോൾ വാഹനം ഫുൾടാങ്ക് ഡീസൽ നിറയുന്നതിനു 823 രൂപയുടെ ഡീസൽ വേണ്ടി വന്നു. 11.27 ലിറ്റർ ഡീസൽ ആണ് വാഹനം 191.1 കിലോമീറ്റർ ദൂരം ഹൈവേയിലൂടെ ഓടിയപ്പോൾ വേണ്ടി വന്ന ഇന്ധനം. ഇതു ഒരു ലിറ്റർ വെച്ച് കണക്കാക്കിയപ്പോൾ 16.94 കിലോമീറ്റർ/ ലിറ്റർ എന്ന മൈലേജ് ആണ് ലഭിച്ചത്. ഇതു വാഹനത്തിന്റെ ക്ലസ്റ്ററിൽ കാണിച്ചതിൽ നിന്നും 2.7 കിലോമീറ്റർ/ ലിറ്റർ കുറവാണു. മഹിന്ദ്ര തെറിന്റെ ഇന്ധന കക്ഷമത പരിശിധിക്കുന്ന വിഡിയോ കാണാം.


ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകൾക്കും, പുത്തൻ വിശേഷങ്ങൾക്കും ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply