വമ്പൻ തിരിച്ചുവരവുമായി സ്കോർപിയോ ബിഗ് ഡാഡി; സ്പൈ ചിത്രങ്ങൾ പുറത്തു.

ഇന്ത്യൻ നിരത്തുകൾ ഒരു കാലത്തു അടക്കി വാണിരുന്ന ഒരു വാഹനം തന്നെയായിരുന്നു മഹീന്ദ്രയുടെ സ്കോർപിയോ. മികച്ച ഒരു SVU എന്നതിനുപരി യുവാക്കളുടെ ഹരമായിരുന്നു ഈ വാഹനം. എന്നാൽ ഇന്നോവയുടെ വരവ് സ്കോർപ്പിയോയുടെ വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ വമ്പൻ തിരിച്ചു വരവിനു തയ്യാറാടെക്കുകയാണ് മഹിന്ദ്ര. നിലവിൽ വരാനിരിക്കുന്ന വാഹനത്തിന്റെ ടീസർ കുറച്ചു ദിവസം മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ വാഹനത്തിന്റെ സ്പൈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ആരാധകരുടെ കാത്തിരിപ്പിനെ ഒട്ടും തന്നെ നിരാശപെടുത്താത്ത ഒരു വാഹനം തന്നെയാകും പുതിയ സ്‌കോറിയോ എന്ന് പുറത്തു വന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. വാഹനത്തിന്റെ മുൻവശത്തെ കാഴ്ച്ചയിൽ പ്രധാന ആകർഷണങ്ങൾ ഡബിൾ ബാരൽ ഹെഡ്‌ലൈട്ടും C- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകലുമാണ്. വാഹനത്തിന്റെ വശങ്ങളിലെ കാഴ്ച്ച XUV 700 നു സമാനമായ കാണാം.

നിലവിൽ ഇന്റർനെറ്റിൽ വരാനിരിക്കുന്ന സ്കോർപിയോയുടെ പവർ ഔട്ട്പുട്ടിനെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. പുതിയ സ്കോർപിയോയ്ക്ക് 2.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നി ഇനീ ഓപ്‌ഷനുകളിൽ ലഭ്യമാകും. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല. 12 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ എക്‌സ് ഷോർറൂം വില പ്രതീക്ഷിക്കുന്നത്.

PHOTO CRETITD : GaadiWaadi.com

Leave a Reply