ഇതു കണ്ടാൽ നിങ്ങൾ തീർച്ചയായും സ്‌കോർപിയോയുടെ ആരാധകരാകും.

രാജ്യത്ത് ഏറെ ആരാധകരുള്ള ഒരു ഇന്ത്യൻ SUV വാഹനമാണ് മഹീന്ദ്രയുടെ സ്‌കോർപ്പിയോ. തലയെടുപ്പുള്ള രൂപ ശൈലിയിയും പെർഫോമൻസും ഈ വാഹനം ഉപയോഗിച്ചിട്ടുള്ളവർക്ക് മറക്കാനാവില്ല. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് മഹീന്ദ്ര സ്‌കോർപിയോയുടെ പെർഫോമിംഗ് വീഡിയോ ആണ്. ഈ വാഹനത്തിനു എന്തുകൊണ്ട് ഇത്രയധികം ആരാധകർ ഉണ്ടായി എന്ന ചോദ്യത്തിന് എന്തായാലും ഈ വീഡിയോ ഉത്തരം തരും. പൂർണമായും ഇന്ത്യൻ നിർമിതമായ ഈ വാഹനം വിദേശ നിർമ്മിത ഓഫ് റോഡ് വാഹനങ്ങളോടുപോലും കട്ടക്ക് നിൽക്കുന്നതാണ്.

സിനിമ രംഗങ്ങളിൽ ഉള്ളതുപോലെ വാഹനം ഒരു മൺതിട്ടയിൽ ഇടിപ്പിച്ചു പോകുന്നതാണ് ആദ്യമായി ഈ വീഡിയോയിൽ കാണുന്നത്. ഇരു ചക്രങ്ങളും ഇത്ര ഉയരത്തിൽ നിന്നും വീണിട്ടും അതിന്റെ ഷോക്കുകൾക്ക് അത് താങ്ങുവാനായി. കുത്തനെ കിടക്കുന്ന കുന്നിൻ ചെരിവിലും വാഹനം കയറുന്നതു വളരെ ലാകവത്തോടെയാണ്. ഇത്രയും വലുപ്പമുള്ള ഈ വാഹനം നിസാരമായി ഇതുപോലെയുള്ള പ്രതലങ്ങളിൽ ഓടുക എന്നത് തന്നെ വലിയ കാര്യമാണ്.

പവറിലും ഒട്ടും പിന്നിലല്ല എന്നും തെളിയിക്കുകയാണ് ഇവിടെ ഈ വാഹനം ചെയ്യുള്ളത്. അതിനായി ഒരു ട്രാക്ടറുമായി സ്കോർപ്പിയോയെ ബന്ധിപ്പിച്ചു രണ്ടു വാഹനവും എതിർ ദിശയിൽ ഓടിക്കുകയാണ് ചെയ്യുന്നത്. ഇതിൽ അതിശയകരമായി ട്രാക്റ്ററിനെ വലിച്ചുകൊണ്ട് സ്കോർപ്പിയോ മുന്നേറി. ഇതേ പരീക്ഷണം മറ്റ് ഓഫ് റോഡ് വാഹനങ്ങളുമായി നടത്തിയപ്പോഴും സ്കോർപ്പിയോ മുന്നേറി. ചെളിയിൽ താഴ്ന്നു പോയ വാഹനത്തെ റിക്കവർ ചെയ്യുന്നതിലും ഈ വാഹനം മികവ് കാട്ടി.

അതി സംഗീരണമായ പാതകളിലൂടെയും വാഹനം ഈ വാഹനം അനായാസം ഓടിയെത്തുകയുണ്ടായി. 2179 cc ഡീസൽ എൻജിനാണ് ഈ വാഹനത്തിനു കരുത്തേൽക്കുന്നതു. ഇതു 140bhp പവർ 3750 rpmലും, 320Nm ടോർക്ക് 1500-2800 rpm ലും നൽകുന്നു. 7 പേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിനു കമ്പനി അവകാശപ്പെടുന്ന മൈലേജ് 16.36 kmpl ആണ്. 12.42 ലക്ഷം മുതൽ 16.02 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില. സ്‌കോർപിയോയുടെ കിടിലൻ പെർഫോമിംഗ് വീഡിയോ കാണാം.


വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. വാഹനസംബന്ധമായ വാർത്തകളും വിശേഷങ്ങളും ദിവസേനെ അറിയുവാൻ ഈ ഫേസ്ബുക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ.

Leave a Reply