പഴയ സ്കോർപിയോ എടുത്താൽ പണി കിട്ടുമോ ? മെക്കാനിക്കൽ റിവ്യൂ കാണാം.

ചെറിയ വിലയിൽ ഒരു SUV വാഹനം സ്വന്തമാക്കാം ആഗ്രഹിക്കുന്നവർക്ക് എന്ത് കൊണ്ടും അനുയോജ്യമായ ഒരു വാഹനമാണ് മഹിന്ദ്ര സ്‌കോർപ്പിയോ. എന്നാൽ ഇതു ഒരു വലിയ വാഹനമായതിനാലും ഡീസൽ വാഹനമായതിനാലും വാഹനം എടുത്തു കഴിഞ്ഞു പണി കിട്ടുമോ എന്ന് സംശയമുള്ളവരും ഏറെയാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മഹിന്ദ്ര സ്‌കോർപിയോയുടെ മെക്കാനിക്കൽ റിവ്യൂ ആണ്. വാഹനത്തിന്റെ രൂപ ശൈലികൊണ്ട് തന്നെ യുവാക്കളെ കൂടുതൽ ആകർഷിക്കുന്ന ഒരു വാഹനമാണ് സ്‌കോർപ്പിയോ.

ആദ്യകാലങ്ങളിൽ സ്‌കോർപ്പിയോ MPV സെഗ്മെന്റിൽ ആണ് കമ്പനി ഇറക്കിരുന്നത്. പിന്നീടുള്ള അപ്ഡേഷനുകളിൽ വാഹനത്തെ ഒരു SUV സെഗ്മെന്റിൽ ഉള്ള വാഹനമാക്കി മാറ്റി. ഇവിടെ മെക്കാനിക്കൽ റിവ്യൂവിനായി എടുത്തിരുക്കുന്നത് 2005 മോഡലിലുള്ള ഒരു കാറിനെയാണ്. DI ( direct injection ) എൻജിൻ ആണ് ഈ വാഹനത്തിൽ അന്ന് ഉണ്ടായിരുന്നത്. 2600 CC കപ്പാസിറ്റിയിൽ ഉള്ള ശക്തമായ ഒരു എൻജിനാണിത്. ഇപ്പോൾ വരുന്ന വാഹനങ്ങളിൽ ഉള്ള CRDI എൻജിനെക്കാളും ഈട് നിൽക്കുന്ന ഒരു എൻജിനാണ് DI എൻജിൻ.

DI എൻജിനിൽ ഉള്ള ഈ വാഹനത്തിൽ ഫ്യൂൽ പമ്പ് ഇൻജെക്ടർ എന്നീ ഘടകകങ്ങൾക്ക് വിരളമായി മാത്രമേ കംപ്ലയിന്റുകൾ ഉണ്ടാക്കുന്നുള്ളു. മറ്റുള്ള വാഹനങ്ങളിൽ നിന്നും വെത്യസ്ഥമായി ഈ വാഹനത്തിൽ ടൈമിംഗ് ബെൽറ്റിന് പകരം ടൈമിംഗ് ഗിയർ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതിൽ ഉള്ള ബെയറിങ്ങുകൾക്ക് തേയ്‌മാനം ഉണ്ടായി ബെൽറ്റ് തെന്നിമാറുന്നതിനുള്ള സാധ്യത ഉണ്ട്. പിന്നെ ഈ വാഹനങ്ങളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു കംപ്ലയിന്റ് ആണ് ഓയിൽ ലീക്ക്.

ചെറിയ തരത്തിലുള്ള ലീക്ക് പഴയ എല്ലാ സ്കോർപ്പിയോയിലും കണ്ടുവരാറുണ്ട്. വാഹനത്തിന്റെ മുന്നിൽ ഇൻഡിപ്പെന്റഡ് കോയിൽ സ്പ്രിങ് സസ്‌പെൻഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ ലീഫ് സ്പ്രിങ് സസ്പെൻഷനുമാണ് ഉള്ളത്. സസ്‌പെന്റിന് ഭാഗത്തു നിന്നും വരുന്ന കംപ്ലയിന്റുകൾക്ക് ചിലവ് അൽപ്പം കൂടുതലാണ്. ഇതിന്റെ സ്പെയർ പാർട്സുകൾക് പൊതുവെ വില അൽപ്പം കൂടുതലാണ്. സ്‌കോർപിയോയുടെ വിശദമായ മെക്കാനിക്കൽ റിവ്യൂവിനായി ചുവടെയുള്ള വീഡിയോ കാണാം.

വീഡിയോ ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കു. വാഹന സംബന്ധമായ പുത്തൻ വിശേഷങ്ങൾക്കും, വാർത്തകൾക്കും ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്‌തു ഫോളോ ചെയ്യൂ

Leave a Reply