മഹീന്ദ്ര MM 550 വർഷങ്ങൾക്ക് ശേഷം സ്റ്റാർട്ട് ചെയ്യുന്നു.

എല്ലാ വാഹനപ്രേമികൾക്കും ഏറെ ഇഷ്ട്ടപെടുന്ന ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി വിദേശ യുടൂബ് ചാനലുകളിൽ നമ്മളിൽ പലരും കണ്ടിട്ടുള്ള വീഡിയോകളാണ്. വര്ഷങ്ങളായി എടുക്കാതെ നശിച്ചു കിടക്കുന്ന വാഹനങ്ങൾ പൊടി തട്ടിയെടുത്തു വീണ്ടും സ്റ്റാർട്ട് ചെയ്‌തു റണ്ണിങ് കണ്ടിഷനിൽ ആക്കാറുള്ളത്.

ഇങ്ങനെ വാഹനങ്ങൾ കോൾഡ് സ്റ്റാർട്ട് ചെയ്യുന്ന നിരവധി വീഡിയോകൾ യൂട്യൂബിൽ ഉണ്ട് എങ്കിലും മലയാളത്തിൽ ഇതുവരെ ഇങ്ങനെ ഒരു കാര്യം നമ്മൾ ഇതിനു മുൻപ് കണ്ടുപരിചയമില്ലാത്തതാണ്. എന്നാൽ നമ്മുടെ നാട്ടിലുള്ള മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി PETROLHEAD MOTOR GARAGE എന്ന ഒരു ചാനൽ ഇങ്ങനെയുള്ള വിഡിയോകൾ ചെയ്യുന്നതിന് മാത്രമായി ഉണ്ടാക്കിയിരിക്കുകയാണ്.

ആദ്യം തന്നെ അതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ആശംസകൾ നൽകാം. 1889 മോഡൽ മഹീന്ദ്ര MM 550 യുടെ ജീപ്പ് ആണ് ഇവിടെ കോൾഡ് സ്റ്റാർട്ട് ചെയ്യുന്നത്. നിലവിൽ ഈ വാഹനത്തിന്റെ ഉടമ മറ്റൊരു വാഹനം വാങ്ങുകയും ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിടുകയുമായിരുന്നു. എടുക്കാതെ കിടന്ന വാഹനത്തിന്റെ ടാക്സും റീടെസ്റ്റും പെൻഡിങ്ങായ് കുറെ വർഷങ്ങളായതിനാൽ വാഹനത്തിന്റെ നിലവിലെ വിലയേക്കാൾ അധികമാകും എന്നതിനാലാണ് ഈ വാഹനം എങ്ങനെ കിടപ്പായതു.

വാഹനം കിടന്ന സ്ഥലത്തു നിന്നും അനങ്ങിയിട്ടു കുറേ വർഷങ്ങൾ ആകും എന്നത് വീഡിയോയിൽ നിന്നും വ്യക്തമാകും. നിലവിൽ ഈ വാഹനം സ്റ്റാർട്ട് ചെയ്യുവാൻ ഒരു ബാറ്ററി മാത്രമാണ് കയ്യിൽ കരുതിയിട്ടുള്ളത്. മലയാളത്തിലെ തന്നെ ആദ്യത്തെ കോൾഡ് സ്റ്റാർട്ടിൻഡ് വീഡിയോ നമുക്ക് കാണാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.

Leave a Reply